KERALAlocaltop news

കോഴിക്കോട് കലക്ടറേറ്റിൽ ശുചിത്വ സ്‌ക്വാഡ് ദ്രുത പരിശോധന നടത്തി ; തുടക്കം ജില്ലാ കലക്ടറുടെ ഓഫീസ് പരിശോധിച്ച്

കോഴിക്കോട് :

ജില്ലയിൽ ശുചിത്വ ക്യാംപയിൻ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ സ്ക്വാഡ് പരിശോധന നടത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നുപരിശോധന. കലക്ടറുടെ ഓഫീസിൽ പരിശോധന നടത്തിയായിരുന്നു തുടക്കം. തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാരും ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാരും ഉൾപ്പെട്ട അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. ഓരോ ഓഫീസും സംഘം പരിശോധിച്ച് ജൈവ, അജൈവ മാലിന്യം സംസ്കരണത്തിന് ഉപാധികൾ സ്വീകരിച്ചിട്ടുണ്ടോ, അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ടോ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ, പ്ലാസ്റ്റിക്ക് കത്തിക്കുന്ന സാഹചര്യം ഉണ്ടോ, പഴയ ഫർണിച്ചർ, വാഹനങ്ങൾ എന്നിവ വില്പന നടത്താതെ കലക്ട്രേറ്റ് പരിസരത്ത് സൂക്ഷിക്കുന്നുണ്ടോ എന്നീ കാര്യങ്ങളാണ് സ്ക്വാഡ് പരിശോധിച്ചത്. 145 ഓഫീസുകളിൽ പരിശോധന നടത്തിയ സംഘങ്ങൾ ജൈവ മാലിന്യ സംസ്കരണത്തിന് സംസ്കാരത്തിന് സംവിധാനം ഇല്ലാത്ത 42 ഓഫീസുകൾ കണ്ടെത്തി. അജൈവ മാലിന്യ സംസ്കരണം ഇല്ലാത്ത 34 ഓഫീസുകളും വാഹനങ്ങൾ വിൽക്കാൻ ബാക്കിയുള്ള 13 ഓഫീസുകളും ഹരിത കർമ്മ സേനക്ക് മാലിന്യം കൈമാറ്റത്ത 91 ഓഫീസുകകളും പഴയ ഫർണിച്ചർ വില്പന നടത്താൻ ബാക്കിയുള്ള 27 ഓഫീസുകളും കണ്ടെത്തി. ശുചിത്വ പരിശോധന വിവരം ക്രോഡികരിച്ച് ജില്ലാ കലക്ടർക്ക് സമർപ്പിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത ഓഫീസുകൾക്കെതിരേ തുടർ നടപടികളുണ്ടാവുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. ജില്ലയിലെ മറ്റു ഓഫീസുകളിലേക്കും പരിശോധന വ്യാപിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close