KERALAlocaltop news

ഫാ. ജെയിംസ്​തോട്ടകത്ത് നിര്യാതനായി

കോഴിക്കോട്​: ഈശോസഭ വൈദികനായിരുന്ന ഫാ. ജെയിംസ്​ തോട്ടകത്ത് (83) നിര്യാതനായി. അർബുദ ബാധിതനായി മലാപ്പറമ്പ് ക്രൈസ്​റ്റ്​ ഹാളിൽ കഴിയവെയായിരുന്നു അന്ത്യം.
പ്രീഡിഗ്രി പഠന ശേഷം 1957ലാണ്​ ഈശോസഭയിൽ ചേർന്നത്​. പ്രാഥമിക സന്യാസ പരിശീലനം ദിണ്ടിഗൽ ബെസ്​കി കോളജിലും ഷെമ്പഗന്നൂരിലെ സേക്രട്ട്​ ഹാർട്ട് കോളജിലുമായിരുന്നു. ഷെമ്പഗന്നൂരിൽ തന്നെ തത്വശാസ്​ത്ര പഠനത്തിനുശേഷം തിരുച്ചിറപ്പള്ളി സെൻറ്​ ​ ജോസഫ്സ് ​കോളജിൽ നിന്നും ഡിഗ്രി, കെർസിയോങിലെ സെൻറ് മേരീസ്​ കോളജിലെ തിയോളജി പഠനശേഷം 1971 മാർച്ച് 27ന് കോത്താട് ഇടവക പളളിയിൽവെച്ചാണ്​ വൈദിക പട്ടം സ്വീകരിച്ചത്​. 1977ൽ മാട്ടൂളിൽവെച്ച് അന്ത്യവ്രത വാഗ്ദാനം നടത്തി.
തിരുവന്തപുരം ലയോള സ്​കൂൾ, കണ്ണൂർ സെൻറ്​ മൈക്കിൾസ്​ സ്​കൂൾ എന്നിവിടങ്ങളിൽ ചുരുങ്ങിയകാലം അധ്യാപകനായിരുന്നു. പിന്നീട്​ കണ്ണൂർ രൂപതയിലെ പട്ടുവം, താവം എന്നീ പള്ളികളിലും നെയാറ്റിൻകര രൂപതയിലെ ബാലരാമപുരം, നേമം എന്നിവിടങ്ങളിലും ദീർഘകാലം വികാരിയായിരുന്നു. കണ്ണൂർ പരിയാരത്തുള്ള എസ്​.എം ഫാം, നിർമ്മല ഐ.ടി.ഐ എന്നിവയുടെ മാനേജരും സുപ്പീരിയറുമായും സേവനം ചെയ്തു. വർഗീസ്​ മറിയം ദമ്പതികളുടെ മകനായി 1937 ഫെബ്രുവരി 13ന്​ എറണാകുളം കോത്താട് തോട്ടകത്ത് കുടുംബത്തിലാണ്​ ജനനം. സഹോദരങ്ങൾ: ലില്ലി, മാത്യു, ഫിലോ, സെബാസ്​റ്റ്യൻ. സംസ്​കാരം ബുധനാഴ്ച രാവിലെ 10.30 ന്​ ക്രൈസ്​റ്റ്​ ഹാൾ ​ സെമിത്തേരിയിൽ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close