കോഴിക്കോട്: ബിഷപ്പ് വർഗീസ് ചക്കാലയ്ക്കലിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് രൂപതയിൽ 40 ദിനങ്ങൾ നീണ്ടുനിന്ന അഖണ്ഡ ആരാധന വൈകുന്നേരം 7 മണി മുതൽ 8 വരെ നീണ്ടുനിന്ന പൊതു ആരാധനയോടുകൂടി സമാപിച്ചു. ആഗസ്ത് 9 തിയ്യതി ഞായറാഴ്ച കോഴിക്കോട് മലാപ്പറമ്പ ബിഷപ്പ് ഹൗസിൽ വെച്ച് ആരംഭിച്ച ഈ അഖണ്ഡ ആരാധന രൂപതയിലെ മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ഫൊറോനകളിലെ എല്ലാ ഇടവകകളിലും സന്യസ്ത ഭവനങ്ങളിലുമാണ് സജീവമായി നടത്തപെട്ടത്. 40 ദിനരാത്രങ്ങൾ തുടർച്ചയായി കർത്താവിൻറെ സന്നിധിയിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുവാൻ എല്ലാ വൈദികർക്കും സന്യസ്ഥർക്കും ദൈവജനത്തിനും നൽകപ്പെട്ട കൃപയുടെ നിമിഷങ്ങളാണ് ഈ ആരാധന യജ്ഞം മുന്നോട്ട് വെച്ചത്. പ്രകൃതിക്ഷോഭങ്ങൾക്കും മഹാമാരികൾക്കും മുന്നിൽ പതറാതെ പ്രത്യാശയോടെ കൂടി വിശ്വാസത്തിൽ കർത്താവിൻറെ കൃപയോടെ ജീവിക്കുവാൻ സകല മനുഷ്യർക്കും സാധിക്കട്ടെ എന്ന പ്രാര്ഥനയോടുകൂടി ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ ദിവ്യകാരുണ്യ ആശീർവാദം നൽകി.
Related Articles
October 9, 2021
271