കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 70-ാം ജന്മദിനാഘോഷത്തിന് തുടക്കമായി .ഇതിന്റെ ഭാഗമായി 70 വൃക്ഷതൈ നടുന്നതിൻ്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനവും സപ്ലിമെൻററി വിതരണവും തളിക്ഷേത്രത്തിന് സമീപം ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ വി.കെ.സജീവൻ നിർവഹിച്ചു. ദീർഘകാലം രാജ്യത്തിന്റെയും ജനങ്ങളുടേയും പ്രധാന സേവകനായി വിരാജിക്കാൻ സാധിക്കട്ടെയെന്ന് വി.കെ സജീവൻ പറഞ്ഞു. തളി മഹാദേവക്ഷേത്രത്തിൽ പ്രധാന മന്ത്രിയുടെ പേരിൽ പ്രത്യേക പൂജകളും കഴിച്ചിരുന്നു.ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.മോഹനൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: സുധീർ, ഭാരതീയ മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വ: രമ്യ മുരളി, നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് സി.പി വിജയകൃഷ്ണൻ, കർഷകമോർച്ച ക്രിയേറ്റീവ് കൺവീനർ ജോസുകുട്ടി എന്നിവർ സംബന്ധിച്ചു.
കോഴിക്കോട് 70 പഞ്ചായത്തുകളിൽ ശുചീകരണവും, 70 വൃക്ഷതൈ വിതരണവും നടക്കും.
സപ്തം.18, 19, 20 തീയ്യതികളിലാണ് വാർഡ് അടിസ്ഥാനത്തിൽ 70 കേന്ദ്രങ്ങളിൽ ശുചീകരണം നടക്കുക.
വ്യത്യസ്ത കേന്ദ്രങ്ങളിൽ 70 ദിവ്യാംഗർക്ക് അവയവം നൽകൽ,70 പാവപ്പെട്ടവർക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് നൽകൽ,70 വൃക്ഷതൈ നടൽ,70 പ്രമുഖരെ സമ്പർക്കം ചെയ്യൽ, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ ,വിദ്യാഭ്യാസ, രംഗങ്ങളിലെ 70 പ്രമുഖരെ ആദരിക്കൽ,70 പാവപ്പെട്ടവരെ വിവിധ കേന്ദ്ര പദ്ധതികളിൽ സൗജന്യമായി അംഗങ്ങളാക്കൽ തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ജില്ലയിൽ ഉടനീളം സംഘടിപ്പിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.