കോഴിക്കോട്: ഇടിയങ്ങരയിലെ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ യുവതരംഗ് ചെമ്മങ്ങാട് ജനമൈത്രി പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ എയര്‍ ബെഡ്ഡുകള്‍ നല്‍കി. യുവതരംഗ് പ്രസിഡണ്ട് ബി.വി. മുഹമ്മദ് അഷ്‌റഫില്‍ നിന്ന് ചെമ്മങ്ങാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് സി. അനിത കുമാരി എയര്‍ ബെഡ്ഡുകള്‍ ഏറ്റുവാങ്ങി.
സ്‌റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എ.എസ്.ഐ. എ.കെ. ശ്രീകുമാര്‍, യുവതരംഗ് ജനറല്‍ സിക്രട്ടറി സി.ടി. ഇമ്പിച്ചിക്കോയ, റിലീഫ് & പാലിയേറ്റീവ് കണ്‍വീനര്‍ എ.വി.റഷീദ് അലി എന്നിവര്‍ സംസാരിച്ചു. ജോ. കണ്‍വീനര്‍ കെ.എം.സാദിക്കലി, സെക്രട്ടറിമാരായ കെ.വി. സുല്‍ഫീക്കര്‍, പി മുസ്തഫ, ദേശ രക്ഷാ സമിതിയിലെ കെ.വി. ഇസ്ഹാക്ക്, വി.കെ.വി. അബ്ദുറസാക്ക്, എ.ടി. അബ്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.
ജില്ലാ കലക്റ്ററുടെ അഭ്യര്‍ത്ഥന മാനിച്ച് നേരെത്തെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് (എഘഠഇ) യുവതരംഗ് ബെഡ്ഡുകളും തലയണകളും നല്‍കിയത് ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി ഏറ്റുവാങ്ങിയിരുന്നു.