localtop news

മജിസ്‌ട്രേട്ട്‌സ് ബംഗ്ലാവ് പരിസരത്തുനിന്ന് 800 കിലോ കമ്പി മോഷ്ടിച്ച തമിഴ് സ്ത്രീകളെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് കോടതി സമുച്ചയത്തോടു ചേര്‍ന്ന മജിസ്‌ട്രേട്ട്‌സ് ബംഗ്ലാവ് പരിസരത്തുനിന്ന് 800 കിലോ കമ്പി മോഷ്ടിച്ച അഞ്ചംഗ തമിഴ് നാടോടി സ്ത്രീകളെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ എ. ഉമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. രാസാത്തി, സെല്‍ വി, മങ്കമ്മ,ചിത്ര, ശാന്തി എന്നിവരാണ് അറസ്റ്റിലായത് മജിസ്‌ട്രേട്ടുമാരുടെയും ജഡ്ജിമാരുടെയും വസതികള്‍ കോടതി വളപ്പിലാണ്. ഇവിടുത്തെ കൂറ്റന്‍ വാട്ടര്‍ ടാങ്ക് പൊളിച്ചപ്പോള്‍ ലഭിച്ച 800 കിലോയിലധികം ഇരുമ്പുകമ്പിയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.

സിസിടിവി ദൃശ്യങ്ങളില്‍നിന്നും തിരിച്ചറിഞ്ഞു

പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നും അഞ്ച് നാടോടി സ്ത്രീകള്‍ ചേര്‍ന്ന് കമ്പി ഒരു ഗുഡ്‌സ് ഓട്ടോയില്‍ കയറ്റി കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ തൊണ്ടയാട് ബൈപാസില്‍ സ്ത്രീകള്‍ ഉള്ളതായ വിവരം ലഭിച്ചു. ഉടനെ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ എ.ഉമേഷ്, എസ്‌ഐമാരായ കെ.ടി.ബിജിത്ത് ‘വി.വി അബ്ദുള്‍ സലീം, സി പി ഒ മാരായ സജേഷ്‌കുമാര്‍, അനൂജ്, സുനിത തൈത്തോടന്‍, ജിജി എന്നിവരടങ്ങുന്നസംഘം കുതിച്ചെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
കമ്പി കടത്തിയ ഗുഡ്‌സ് ഓട്ടോറിക്ഷയും, താമരശേരിയിലെ പഴയ സാധനങ്ങള്‍ വാങ്ങുന്ന കടയില്‍ നിന്ന് 800 കിലോ കമ്പിയും പോലീസ് പിടിച്ചെടുത്തു. പോലീസിനെ കണ്ടയുടന്‍ നിലത്ത് വീണ് മലമൂത്രവിസര്‍ജനം നടത്താന്‍ ശ്രമിച്ചെങ്കിലും, ഇവരുടെ തന്ത്രം മനസിലാക്കിയ വനിത പോലീസ് കൈയോടെ പിടികൂടുകയായിരുന്നു.
തമിഴ്‌നാട് സ്വദേശികളായ സംഘം കുറച്ചുകാലമായി താമരശേരിക്കടുത്ത അമ്പായത്തോട്ടിലാണ് താമസം.

ഓപറേഷന്‍ ഇങ്ങനെ….

വീട്ടിലും സ്ഥാപനങ്ങളിലും ഇവര്‍ സംഘമായെത്തും. തുടര്‍ന്ന് വീട് ‘ വളയുന്ന ‘ സംഘം കണ്ണില്‍ കണ്ടതെല്ലാം മോഷ്ടിച്ച് ഉടനടി രക്ഷപെടും.
ആരെങ്കിലും കണ്ടാല്‍ ഉടന്‍ നിലത്തിരുന്ന് മലമൂത്ര വിസര്‍ജനം നടത്തുകയും, അലറിക്കരയുകയും ചെയ്യും. ഇതോടെ ഭയചകിതരാകുന്ന വീട്ടുകാര്‍ പരാതി നല്‍കാന്‍ മുതിരാതെ ഇവരെ പോകാന്‍ അനുവദിക്കും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close