മുക്കം: അഗസ്ത്യൻ മുഴി കുന്ദമംഗലം റോഡിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ വിജിലൻസ് അന്വേഷണമാരംഭിച്ചു.
ജൂനിയർ ചേമ്പർ ഇന്റർനാഷണൽ മുക്കം മൈത്രി നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.അന്വേഷണത്തിൻ്റെ ഭാഗമായി കുന്നമംഗലം മുതൽ അഗസ്ത്യൻമുഴി വരെ ഉള്ള ഭാഗങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വിജിലൻസ് ഉദ്യോഗസ്ഥർ
പരിശോധന നടത്തി.
പരാതിക്കാരായ ജെ സി ഐ മുക്കം മൈത്രി ഭാരവാഹികളെ നേരിൽ കണ്ടും
വിവരങ്ങൾ തേടി. റോഡ് പണിയിൽ ആദ്യ ഘട്ടത്തിൽ ടാറിംഗ് പൊളിഞ്ഞ മാമ്പറ്റയിലും
മണാശ്ശേരി സ്കൂളിന്റെ സമീപവും ഉദ്യോഗസ്ഥർ സന്ദർശിച്ചു. കിലോമീറ്ററിന് ഒരു കോടി ചിലവഴിച്ചാണ് ഈ റോഡ് പ്രവൃത്തി
നടക്കുന്നത് .കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.
ടാറിംഗ് ആവശ്യത്തിന് കനം ഇല്ലാതെയാണ് പണി നടത്തിയതന്നും മറ്റുമായിരുന്നു പരാതി. ടാറിംഗ് നടത്തി ദിവസങ്ങൾക്കകം തന്നെ റോഡ് പൊളിയുകയും ചെയ്തിരുന്നു. സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു.
വിജിലൻസ് സി ഐ സജീവൻ , എസ് ഐ പ്രകാശൻ , നിദേഷ് എന്നിവർ ആണ് പ്രാഥമിക അന്വേഷണത്തിനായി എത്തിയത്