കോഴിക്കോട്: മുക്കം മുത്തേരിയില്‍ വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം കവര്‍ച്ച നടത്തിയ കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍ നല്ലിമ്പത്ത് വീട്ടില്‍ മുജീബ് റഹ്മാന്‍(45) ജയിൽചാടി. .കോഴിക്കോട് വെസ്റ്റ്ഹിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിൽ കോവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഞായറാഴ്ച രാത്രി 8. 30ഓടെ ഇയാൾ രക്ഷപ്പെട്ടത്. കൊലപാതക കേസിലടക്കം സംസ്ഥാനത്തിൻ്റെെ വിവിധന്ഭാഗങ്ങളിൽ നിരവധി കേസുകളിൽ പ്രതിയായ മുജീബ് റഹ്മാനെ കൊണ്ടോട്ടി പോലീസ് കസ്റ്റഡിയിൽ വാങ്ങി തിരിച്ചേൽപ്പിച്ച ശേഷം കോഴിക്കോട് ജില്ലാ ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപ് കോവിഡ് പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. കേരളത്തിലെ മുഴുവൻ സ്റ്റേഷനുകളിലേക്കും ജാഗ്രത സന്ദേശം നൽകിയതായും നൈറ്റ് പെട്രോളിങ് ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. കാസർഗോഡ്, മഞ്ചേശ്വരം, ബംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധമുള്ള പ്രതി സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന അതിർത്തികളിലും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. പ്രതി ഉടൻതന്നെ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. .ഇക്കഴിഞ്ഞ ജൂലൈ 17ന് മുക്കം പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്ത പ്രതി ജില്ലാ ജയിലിൽ റിമാൻഡിലായിരുന്നു. കഴിഞ്ഞദിവസം ഈ കേസിൽ മുക്കo പോലീസ് താമരശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണ്.
കണ്ണൂർ, കൂത്തുപറമ്പ് കിണവക്കല്‍ പുതുവച്ചേരിയിലാണ് ഇയാള്‍ കുറച്ചായി താമസിച്ചിരുന്നത്. റൂറല്‍ എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോ യാത്രക്കിടെ 65 വയസുകാരിയെ ബോധരഹിതയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു.
കഴിഞ്ഞ ജൂലൈ രണ്ടിന് രാവിലെ ആറരയോടെയായിരുന്നു സംഭവം. ഓമശേരിയിലെ ഹോട്ടലിലേക്ക് പോകവെ മുത്തേരിയില്‍ നിന്നാണ് വയോധിക ഓട്ടോറിക്ഷയില്‍ കയറിയത്. ഓട്ടോറിക്ഷയില്‍ വെച്ച് മര്‍ദ്ദിച്ച് അവശയാക്കി വായില്‍ തുണി തിരുകി തൊട്ടടുത്തുള്ള കാപ്പുമല റബ്ബര്‍ എസ്‌റ്റേറ്റിലെ വിജനമായ കുറ്റിക്കാച്ചിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിക്കുകയും ബാഗ്, ആഭരണങ്ങള്‍, മൊബൈല്‍ഫോണ്‍, പണം എന്നിവ കവര്‍ന്നെന്നുമാണ് കേസ്. അവശയായായ സ്ത്രീ തൊട്ടടുത്ത് വീട്ടിലെത്തി വിവരം അറിയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
താമരശേരി ഡിവൈഎസ്പി ടി.കെ.അഷ്റഫിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളില്‍ സമാന രീതിയില്‍ കളവ് നടത്തിയതിനെ കുറിച്ച് അന്വേഷിച്ചതാണ് പ്രതിയെ കുടുക്കുന്നതിന് പോലീസിനെ സഹായിച്ചത്. വയോധികയുടെ മൊഴിയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസിന് അന്വേഷണത്തിന് തുണയായി.
മലപ്പുറം, കൊണ്ടോട്ടി, കൊളത്തൂര്‍, മങ്കര, കുന്നംകുളം, വടകര, പാലക്കാട്. കാസര്‍ഗോഡ്, വയനാട്, തലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളില്‍ വാഹനമോഷണം, പിടിച്ചുപറി എന്നീ കേസുകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മുജീബ് റഹ്മാൻ.