കോഴിക്കോട്: സ്വർണ്ണക്കള്ളക്കടത്ത് പങ്കാളിയായ കേന്ദ്ര മന്ത്രി വി.മുരളീധരനെ സംരക്ഷിക്കുവാൻ കേന്ദ്ര ഏജൻസികളെ സ്വാധീനിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമിക്കുമ്പോൾ കേരളത്തിലെ പ്രക്ഷോഭങ്ങളെ വഴി തിരിച്ച് വിടാൻ ബി.ജെ.പി, മുസ്ലിം ലീഗിനെ കൂട്ടുപിടിക്കുകയാണെന്ന് ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ പറഞ്ഞു.
വി.മുരളീധരൻ രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് യുവജനതാദൾ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മാനാഞ്ചിറ ബി.എസ്.എൻ.എൽ, ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
നയതന്ത്ര ബാഗേജ് അല്ലെന്ന് ആദ്യം മുതൽ ആവർത്തിച്ചു പ്രസ്താവന ഇറക്കിയ മുരളീധരന് ഈ വിവരം എവിടെ നിന്ന് ലഭിച്ചെന്ന് അന്വേഷണ സംഘം ആരായേണ്ടതുണ്ട്,
ജനം ടി.വി മേധാവിയുടെ സ്വപ്ന സുരേഷിനോടുള്ള ഉപദേശവും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്,
ബാഗേജ് കൊടുത്തയച്ചവരിലേക്കും, സ്വീകരിച്ചവരിലേക്കും, ആർക്കുവേണ്ടി വന്നതാണെന്നും, പരിശോധിക്കാതെ ഇരുട്ടിൽ തപ്പുന്നതിനുപകരം വി. മുരളീധരനെ ചോദ്യം ചെയ്യാൻ തയ്യാറാവണം എന്ന് ലോഹ്യ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എം. ടി.കെ നിധിൻ അധ്യക്ഷത വഹിച്ചു, പി.ടി, ആസാദ് ഇളമന ഹരിദാസ്, സി. കെ ഷമീം. കെ. പി അബൂബക്കർ, വിജയൻ ചോലക്കര, കെ. പ്രകാശൻ, ഫൈസൽ വള്ളിയാട്, എസ്. പി ഹരി ദേവ്, പി. കെ രതീഷ്, പി. കിരൺജിത്ത്, ഷാജി കൊയിലാണ്ടി, ഹർഷാദ്, അരുൺ നമ്പ്യാട്ട്, എന്നിവർ പ്രസംഗിച്ചു.