KERALAlocalSportstop news

ബാഴ്‌സലോണക്കും റയലിനുമെതിരെ ടീമിനെ നയിച്ച സ്പാനിഷ് താരം കേരള ബ്ലാസ്റ്റേഴ്‌സില്‍!

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്. സി (കെ ബി എഫ് സി) ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിനായി സ്പാനിഷ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം വിസെന്റ് ഗോമസുമായി കരാര്‍ ഒപ്പിട്ടു. ലാസ് പല്‍മാസില്‍ ജനിച്ച വിസെന്റ് 2007 ല്‍ സ്പാനിഷ് നാലാം ഡിവിഷന്‍ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. മികച്ച മിഡ്ഫീല്‍ഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പല്‍മാസിന്റെ ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റിസര്‍വ് ടീമുമായുള്ള ആദ്യ സീസണില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇവിടെ അദ്ദേഹം 28 മാച്ചുകള്‍ ആരംഭിക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്തു.

2010 ല്‍ ലാസ് പല്‍മാസിനായി ഗോമസ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും കോപ ഡെല്‍ റേയുമായുള്ള മത്സരത്തില്‍ രണ്ടാം ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകള്‍ നേടുന്നതില്‍ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. 201516 സീസണില്‍ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനുമെതിരായ മത്സരത്തില്‍ ക്യാപ്റ്റനാവുകയും ചെയ്തു. ലാസ് പല്‍മാസിനായി സ്‌പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌റ്റേഡിയങ്ങളിലും മെസ്സി, ഇനിയേസ്റ്റ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ക്കെതിരെയും മത്സരിക്കാന്‍ അവസരം ലഭിച്ചു.

കെ ബി എഫ് സിക്ക് വേണ്ടി കളിക്കുന്നതിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുന്നതിലും അതിയായ ആവേശത്തിലാണെന്ന് വിസെന്റ് ഗോമസ് പ്രതികരിച്ചു. തിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് കെ ബി എഫ് സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസിനും ഹെഡ് കോച്ച് കിബുവിനും നന്ദി പറയുന്നു. ഞങ്ങള്‍ ഒരുമിച്ച് വിജയങ്ങള്‍ നേടാന്‍ ശ്രമിക്കും-വിസെന്റ് ഗോമസിന്റെ ആവേശം നിറഞ്ഞ വാക്കുകള്‍.

ലാസ് പല്‍മാസിലെ എട്ട് സീസണുകളിലും, എതിരാളിയുടെ തന്ത്രങ്ങള്‍ തകര്‍ക്കാനും പിന്നില്‍ നിന്ന് ആക്രമണങ്ങള്‍ സൃഷ്ടിക്കാനും കഴിയുന്ന മികച്ച മിഡ്ഫീല്‍ഡര്‍ ആയിരുന്നു വിസെന്റ് ഗോമസ്. ആകെ 223 മത്സരങ്ങളില്‍ ക്ലബ്ബിനായി 13 തവണ അദ്ദേഹം പന്ത് വലയിലാക്കി ലാ ലിഗയില്‍ മികച്ച മിഡ്ഫീല്‍ഡ് പ്രകടനവും അദ്ദേഹം കാഴ്ചവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close