KERALAlocaltop news

മയക്കുമരുന്ന് കച്ചവടക്കാരനായ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ ;പിടിയിലായത് 5.6 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം എ യുമായി

കോഴിക്കോട് (മാളികടവ് ) : കോളേജ്‌ വിദ്യാര്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ 5.6 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എ യും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളുമായി മാളികടവ് മണൊടിയിൽ വീട്ടിൽ അമിത് (20 ) നെ
കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും,സബ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പോലീസും ചേർന്ന് പിടികൂടി.

മാളികടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർകോട്ടിക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് ഇയാൾ പിടിയിലാവുന്നത്.

ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹിമാൻ സീനിയർ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട് സി.പി.ഒ സുനോജ് കാരയിൽ ഷിനോജ് എം,സുഗേഷ് പി.സി, അജിത് പി, ശ്രീശാന്ത് എൻ.കെ
എലത്തൂർ സ്റ്റേഷനിലെ
എസ്.ഐ മാരായ പ്രകാശൻ ജയേഷ് എസ്.സി.പി.ഒ ബാബു
എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close