localtop news

ഫറോക്ക് മുന്‍സിപ്പാലിറ്റിയെയും ഒമ്പത് ഗ്രാമപഞ്ചായത്തുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി

കോഴിക്കോട്: ഫറോക്ക് മുന്‍സിപ്പാലിറ്റിയെയും ഒമ്പത് ഗ്രാമപഞ്ചായത്തുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അത്തോളി, കാരശ്ശേരി, ചെറുവണ്ണൂര്‍, വേളം, ചേളന്നൂര്‍, ഒളവണ്ണ, വില്യാപ്പള്ളി, ചാത്തമംഗലം, കൂരാച്ചുണ്ട് എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച ഉത്തരവില്‍ നിന്ന് ഒഴിവാക്കിയത്. ഇവിടങ്ങളില്‍ ജാഗ്രത തുടരേണ്ടതുണ്ടെന്നും പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുചേരുന്നത് നിയന്ത്രിക്കുമെന്നും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close