KERALAlocalPoliticstop news

കർഷകരുടെ ഒരിഞ്ചു ഭൂമിപോലും വിട്ടുനൽകില്ല; താക്കീതായി കർഷക ലോംഗ് മാർച്ച്

രണ്ടുംകൽപ്പിച്ച് കർഷകസമൂഹം

  1. ഈങ്ങാപ്പുഴ:  ബഫർസോണിൻ്റെ മറവിൽ ഒരിഞ്ച് കൃഷിഭൂമിപോലും വിട്ടു നൽകില്ലെന്ന  പ്രഖ്യാപനവുുമായി കുടിയേറ്റ കർഷകരുടെ പടുകൂറ്റൻ ലോംഗ് മാർച്ച്. പരിസ്ഥിതി ലോലമേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി നടത്തിയ  ലോങ്മാര്‍ച്ച് അധികതർക്ക് കനത്ത താക്കീതായി.  കോവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് നൂറ്കണക്കിന് കര്‍ഷകരാണ് മാർച്ചില്‍ അണിനിരന്നത്.  വെസ്റ്റ് കൈതപ്പൊയിലിൽ നിന്നാരംഭിച്ച മാര്‍ച്ച് ഈങ്ങാപ്പുഴ ബസ് സ്റ്റാന്റിന് സമീപമെത്തിയതോടെ പ്രതിഷേധ സാഗരമായി. ജീവിക്കാാനുള്ള അവകാാശം ആർക്കും അടിയറവ് വയ്ക്കില്ലെന്ന ദൃഢനിശ്ചയവുമായി കർഷകർ വയനാട്ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നേകാല്‍ മണിക്കൂര്‍ ഗതാഗതസ്തംഭിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് ലോങ്മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കരട് വിജ്ഞാപനത്തിനെതിരായ ജനകീയ സമരത്തെ സിപിഎമ്മിന് വേണ്ടി യുദാസിനെപ്പോലെ ഒറ്റുകൊടുക്കുന്ന  കോഴിക്കോട്ഫ്ഒ  സിപിഎമ്മിന്റെ ദൗത്യനിര്‍വഹണത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബഫര്‍ സോണിനെതിരെ ഒരു നാട്  മുഴുവന്‍ ഒറ്റകെട്ടായി മലയോര കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍  വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ സിപിഎമ്മിനു വേണ്ടി വളച്ചൊടിക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ കരട്  വിജ്ഞാപനത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തേണ്ടത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്. ആ പണി സിപിഎം പ്രാദേശിക നേതാക്കളോടൊപ്പം നടത്തേണ്ട ചുമതല ഡിഎഫ്ഒയെ ഏല്‍പ്പിച്ചിട്ടുണ്ടോ  എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കര്‍ഷകരുടെ അതി ജീവനത്തിനും നിലനില്‍പിനും ഭീഷണിയായ ഇക്കോ സെന്‍സിറ്റീവ് സോണ്‍ വിജ്ഞാപനം റദ്ദു ചെയ്യുന്നത് വരെ സമരവുമായി മുന്‍പോട്ടു പോകും. കര്‍ഷകന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കാന്‍ അനുവദിക്കുകയില്ലെന്നും ഏതറ്റംവരെയും സമരവുമായി യുഡിഫ് മുന്‍പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
    മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി.കെ. ഹുസൈന്‍കുട്ടി അധ്യക്ഷത വഹിച്ചു. യുഡിഫ് കണ്‍വീനര്‍ ബിജു താന്നിക്കാകുഴി, കെപിസിസി ജനറല്‍ സെക്രട്ടറി പി.എം.നിയാസ്, യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ജില്ല പഞ്ചായത്തഗങ്ങളായ വി.ഡി.ജോസഫ്, അന്നമ്മ മാത്യു, ഡിസിസി ജനറല്‍ സെക്രട്ടറി ആയിഷക്കുട്ടി സുല്‍ത്താന്‍, നിജേഷ് അരവിന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി. മാത്യു, മണ്ഡലം പ്രസിഡന്റ് സന്തോഷ് മാളിയേക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്തഗങ്ങളായ രാജേഷ് ജോസ്, ഒതയോത് അഷ്റഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ശാഫി വളഞ്ഞപാറ, ലോങ്ങ് മാര്‍ച്ച് കോഡിനേറ്റര്‍ കെ.പി.സുനീര്‍, യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സഹീര്‍ എരഞ്ഞോണ എന്നിവര്‍ പ്രസംഗിച്ചു.
    റോഡ് ഉപരോധത്തിനും പ്രകടനത്തിനും ലോക്ഡൗണ്‍ നിയന്ത്രണ ലംഘനത്തിനും നൂറോളം പേര്‍ക്കെതിരെ താമരശേരി പോലീസ് കേസെടുത്തു. റോഡ് ഉപരോധിച്ച പ്രാദേശിക നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close