KERALAlocaltop news

രാമനാട്ടുകര വാഹനാപകടം : മരിച്ച 5 പേരും സ്വർണം തട്ടൽ സംഘാംഗങ്ങൾ; കൂട്ടുകാർ അറസ്റ്റിൽ

 കോഴിക്കോട്  : രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോടിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേരും സ്വർണം തട്ടാൻ ഇറങ്ങിയ സംഘാംഗങ്ങളെന്ന് സൂചന. കരിപ്പൂർ എയർപോർട്ടിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരെ കൊള്ളയടിക്കാൻ പോവുകയും . ആള് മാറിയെന്നറിഞ്ഞതോടെ തിരികെ മടങ്ങവെ അമിതവേഗതയിലായിരുന്ന ബൊലേറോ ജീപ്പ് തല കീഴായി മറിഞ്ഞാണ് പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവർ ദാരുണമായി മരിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് ഇവർക്ക് പിന്നാലെ വന്ന സംഘാംഗങ്ങൾ ആദ്യം നൽകിയ മൊഴി. പിന്നീട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജിന്റെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സ്വർണ കവർച്ച ഓപറേഷനെകുറിച്ച് വിവരം ലഭിച്ചത്. വേറെ വാഹനങ്ങളിൽ വന്ന സംഘത്തിലെ 10 പേരെയും വൈകുന്നേരത്തോടെ സിറ്റി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് കമീഷണർ എ.വി ജോർജ് വ്യക്തമാക്കി. എയർപോർട്ടിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഇവർ ഒരു വാഹനത്തെ പിന്തുടർന്നത്. എന്നാൽ വാഹനം മാറിപോയതായി സന്ദേശം ലഭിച്ചയുടൻ ഇവർ എയർപോർട്ട് ഭാഗത്തേക്ക് മടങ്ങി പോവുകയായിരുന്നു. അമിത വേഗത മൂലമാണ് വളവിൽ ബൊലേറോ തലകീഴായി മറിഞ്ഞ് തകർന്നത് . സംഘാംഗങ്ങൾ എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. വിമാന താവളത്തിൽ നിന്നുള്ള യാത്രക്കാരെ കൊള്ളയടിക്കുന്നതിന് ഇവർ വാട്ട്സ്ആപ് ഗ്രൂപ് പോലും സജ്ജീകരിച്ചിരുന്നു. അറസ്റ്റിലായവരിൽ നിന്ന് വൻ കവർച്ചകളുടെ വിശദാംശം പോലീസിന് ലഭിച്ചതായാണ് വിവരം. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം.

ഇന്ന് പുലര്‍ച്ച 4.45 ഓടെയാണ്‌ അപകടമുണ്ടായത്.സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

അപകട സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. കാറ് പൂര്‍ണ്ണമായും തകര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close