localPoliticstop news

അശാസ്ത്രീയമായ സർവ്വേ നടപടികൾ അവസാനിപ്പിക്കുക: വഴിയോര കച്ചവട തൊഴിലാളികൾ പ്രതിഷേധ ധർണ്ണ നടത്തി

കോഴിക്കോട്: വഴിയോര കച്ചവടക്കാരുടെ അശാസ്ത്രീയമായ സർവ്വേ നടപടികൾ അവസാനിപ്പിക്കുക, 2017ലെ സർവ്വേ ലിസ്റ്റിലുള്ള മുഴുവനും കച്ചവടക്കാർക്കും ലൈസൻസ് നൽകുക, കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, കച്ചവടക്കാർക്ക് കോവിഡാനന്തര സഹായം നൽകുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ജില്ലാ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) യുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ ഉദ്ഘാടനം ചെയ്തു.
വഴിയോര കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർവ്വേ ലിസ്റ്റിലുള്ള മുഴുവൻ കച്ചവടക്കാർക്കും ലൈസൻസ് നൽകണം.കോവിഡ് മഹാമാരി മൂലം ഏറ്റവും ദുരിതമനുഭവിക്കുന്ന വിഭാഗങ്ങളിലൊന്ന് തെരുവ് കച്ചവടക്കാരാണ്. അവര്‍ക്ക് അടിയന്തിരമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് പി വി മാധവൻ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസർ, വി ഹംസ കോയ എന്നിവർ സംസാരിച്ചു. ഫെഡറേഷൻ സെക്രട്ടറി എം മുഹമ്മദ് ബഷീർ സ്വാഗതവും, എംടി മുസ്തഫ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close