കോഴിക്കോട്: കോവിഡ് റിപ്പോർട്ട് ചെയ്യുന്നതിനുപിന്നാലെ വാർഡുകൾ പൂർണമായും കണ്ടെയ്ൻമെൻറ് സോണുകളാക്കി അടച്ചിടുന്നതിലെ പ്രയാസം ജില്ല കളക്ടറെ ബോധ്യപ്പെടുത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. മുഖദാർ വാർഡ് ഏറെക്കാലമായി അടച്ചിട്ടതിനെതിരെ ആർ.ആർ.ടി ആവശ്യപ്പെട്ടിട്ടും നടപടി കൈക്കൊള്ളാത്തുമായി ബന്ധപ്പെട്ടുള്ള സി. അബ്ദുറഹിമാെൻറ ശ്രദ്ധക്ഷണിക്കലിനെ തുടർന്നാണ് ഡെപ്യൂട്ടി മേയർ മീരദർശക് ഇക്കാര്യം അറിയിച്ചത്. രോഗം ഉള്ളിടത്ത് മാത്രം മൈേക്രാകണ്ടെയ്ൻമെൻറ് സോണാക്കാനാണ് ആവശ്യപ്പെടുക. കാട്ടുവയൽ കോളനിയിലുള്ളവർക്ക് ഭക്ഷ്യകിറ്റ് വീടുകളിലെത്തിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനോട് ആവശ്യപ്പെടും. മഴക്കാല പൂർവ ശുചീകരണത്തിെൻറ ബില്ല് ഉടൻ അനുവദിക്കണം, വാട്ടർ അതോറിറ്റി റോഡ് കുത്തിപ്പൊളിക്കുന്നതിന് നഗരസഭയുടെ അനുമതി നിർബന്ധമാക്കണം, വെങ്ങാലി മേൽപ്പാലത്തിന് താഴെയുള്ള അനധികൃത പാർക്കിങ് തടയാണം, മാവൂർ റോഡ് ശ്മശാനം നവീകരിച്ചശേഷവും പരമ്പരാഗത സംസ്ക്കാരത്തിന് സംവിധാനമുണ്ടാവണം തുടങ്ങിയ ആവശ്യങ്ങൾ അംഗങ്ങൾ ചൂണ്ടിക്കാട്ടി. നഗരത്തിൽ 16 ഇടത്ത് ബസ് ഷെൽട്ടറുകളും മൂന്നിടത്ത് ബ്ലിേങ്കഴ്സും സ്ഥാപിച്ച് പത്തുവർഷത്തേക്ക് പരിപാലിക്കുന്നത് സംബന്ധിച്ച അജണ്ട തർക്കത്തെതുടർന്ന് വോട്ടിനിട്ടാണ് പാസാക്കിയത്. െഎ -ലീഗ് ഫുട്ബാൾ മത്സരങ്ങളിലെ േഹാം മാച്ചുകൾ നടത്തുന്നതിന് സ്റ്റേഡിയം ഗോകുലം ഫുട്ബാൾ ക്ലബിന് അനുവദിച്ചതിെൻറ കാലാവധി നീട്ടുേമ്പാൾ കുടിശ്ശിക പെെട്ടന്ന് ഇടാക്കാൻ തീരുമാനിച്ചു.
കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ, എം.സി. അനിൽകുമാർ, സി. അബ്ദുറഹിമാൻ, കെ.െക. റഫീഖ്, നമ്പിടി നാരായണൻ, ഇ. പ്രശാന്ത് കുമാർ, കെ.ടി. ബീരാൻ കോയ, പി.എം. നിയാസ്, കെ.സി. ശോഭിത, മുഹമ്മദ് ഷമീൽ, എം. കുഞ്ഞാമുട്ടി, പി. കിഷൻചന്ദ്്, നവ്യ ഹരിദാസ്, ഡോ. ആർ.എസ്. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.