കോഴിക്കോട് :സെന്റ് സേവിയേഴ്സ് കോളേജ് ഏർപ്പെടുത്തുന്ന സെൻ്റ് ഫ്രാൻസിസ് :സേവിയർ ൻ്റെ പേരിലുള്ള പ്രഥമ സവേരിയൻ പുരസ്ക്കാരം ചെലവൂർ കാളാണ്ടി താഴം ദർശനം സാംസ്‌കാരിക വേദി ആൻഡ് ലൈബ്രറി അർഹരായി . പരിസ്ഥിതി – ഊർജ്ജ- മേഖലകളിൽ മികച്ച സേവനം നടത്തുന്ന ജില്ലയിലെ ലൈബ്രറിക്കാണ് പുരസ്ക്കാരം. മലനിരകളെ കുറിച്ചും കണ്ടൽ കാടുകളെ കുറിച്ചുള്ള പഠനം നടത്തിയും ,പരിസ്ഥിതിയെക്കുറിച്ചും വന സംരക്ഷണത്തെ കുറിച്ചും പുസ്തകം പ്രസിദ്ധീകരിച്ചും പൊതു ജനങ്ങളിൽ മികവുറ്റ ഇടപെടൽ നടത്തിയതിയതിനാണ് ഇവർക്ക് പുരസ്‍കാരം നൽകാൻ തീരുമാനിച്ചത് . കോഴിക്കോട് ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ ചെയർമാനും സെന്റ് സേവിയേഴ്സ് കോളേജ് മാനേജർ -മോൺ .വെരി .റവ വിൻസന്റ് അറയ്ക്കൽ ,പ്രിൻസിപ്പൽ പ്രൊഫ .വർഗ്ഗീസ് മാത്യു ,വൈസ് പ്രിൻസിപ്പൽ ഫാദർ ജോൺസൺ കൊച്ചുപുരയ്ക്കൽ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത് .25 ,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് സെന്റ് സേവ്യറിന്റ ജന്മദിനമായ 2020 ഡിസംബർ 3 ന് സെന്റ് സേവിയേഴ്‌സ് കോളേജിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും . ബിഷപ്പ് ഹൗസിൽ നടത്തിയ പത്ര സമ്മേളനത്തിൽ കോഴിക്കോട് ബിഷപ്പ് ഡോ . വർഗ്ഗീസ് ചക്കാലക്കൽ , സെന്റ് സേവിയേഴ്സ് കോളേജ് മാനേജർ മോൺ .വെരി .റവ. വിൻസന്റ് അറയ്ക്കൽ ,പ്രിൻസിപ്പൽ പ്രൊഫ .വർഗ്ഗീസ് മാത്യു , വൈസ് പ്രിൻസിപ്പൽ ഫാദർ ജോൺസൺ കൊച്ചുപുരയ്ക്കൽ ,മോൺ റവ .ജെൻസൻ പുത്തൻ വീട്ടിൽ ,ഫാദർ അർജുൻ ജോൺ എന്നിവർ പങ്കെടുത്തു.