മേപ്പയൂർ : സിപിഐ എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മറ്റി നടപ്പിലാക്കുന്ന അതിജീവനം സമഗ്രകാർഷിക പരിപാടിയുടെ ഭാഗമായി കായലാട് ബ്രാഞ്ചിലെ കരനെൽ കൃഷി വിളവെടുപ്പ് നടത്തി.
ലോക്ക്ഡൗൺ കാലത്ത്
അതിജീവനം എന്ന പേരിൽ പാർട്ടി ലോക്കൽ കമ്മിറ്റിയാണ് നൂതന കാർഷിക പദ്ധതി ആവിഷ്കരിച്ചത്.ഇതിന്റെ ഭാഗമായി 2ഏക്കറോളം സ്ഥലത്താണ് കായലാട് ബ്രാഞ്ച് കൃഷി ഇറക്കിയത്.
കരനെൽ കൂടാതെ കപ്പ,ചേമ്പ്,മഞ്ഞൾ,ഇഞ്ചി, വാഴ തുടങ്ങിയ വിളകളും കൃഷി ചെയ്തിട്ടുണ്ട്.
കരനെൽ കൃഷിയുടെ വിളവെടുപ്പ് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡണ്ട്
പി കെ റീന നിർവ്വഹിച്ചു.
ലോക്കൽ സെക്രട്ടറി കെ.രാജീവൻ, ഏസി അനൂപ്,
സി എം ഗോപാലൻ, കുറ്റിയിൽ ദാമോദരൻ, പി പി രാജേഷ്,
സി യം ഷിബു , സി എം കുഞ്ഞിരാമൻ , ചന്ദ്രൻമക്കാട്ട് എന്നിവർ സംസാരിച്ചു.