localPoliticstop news

കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് താത്കാലിക ഷെൽട്ടർ ഒരുക്കണം ; ബിജെപി

കോഴിക്കോട്: കടലാക്രമണത്തെ തുടർന്ന് വെസ്റ്റ്ഹിൽ ചുങ്കം യു പി.സ്കൂളിലേക്ക് മാറ്റിയ കോഴിക്കോട് ശാന്തിനഗർ കോളനിയിലെ പൂർണ്ണമായും വീട് നഷ്ടപ്പെട്ട ആറ് കുടുംബങ്ങളോട് ക്യാമ്പിൽ നിന്നും തിരിച്ചു പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പുതിയങ്ങാടി വില്ലേജ് ഓഫീസറുടേയും,കോർപറേഷൻറേയും നടപടി പ്രതിഷേധാർഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.പാർപ്പിടം മനുഷ്യൻറെ അവകാശമാണ്.വീട് പൂർണ്ണമായി നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തെരുവിലേക്കിറക്കി വിട്ടാൽ എങ്ങോട്ട് പോകാനാണ്.അവർക്ക് താത്കാലിക ഷെൽട്ടർ ഒരുക്കി സംരക്ഷിക്കേണ്ട ബാധ്യത കോർപറേഷനുണ്ട്.ദുരിതാശ്വാസനിധിയിൽ നിന്നോ,ഏതെങ്കിലും ഭവന പദ്ധതിയിൽ നിന്നോ പണം കണ്ടെത്തി വീടുവെച്ച് നൽകാനും തയ്യാറാവണം.കടലാക്രമണത്തിനിരയായി കഷ്നഷ്ടങ്ങൾ അനുഭവിച്ചവർക്ക് മതിയായ നഷ്പരിഹാരം നൽകാനും സർക്കാർ തയ്യാറാവണമെന്നും സജീവൻ ആവശ്യപ്പെട്ടു.

കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംമ്പിൽ കഴിയുന്ന കുടുംബങ്ങളെ ഉടനെ പുനരധിവസിപ്പിക്കുക ..

എല്ലാ വീട്ടുകാർക്കും ധനസഹായം അനുവദിക്കുക. എന്നി ആവിശ്യങ്ങൾ ഉന്നയിച്ച്
ബി.ജെ.പി. പുതിയങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയങ്ങാടി വില്ലേജ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നോർത്ത് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു

നോർത്ത് മണ്ഡലം സെക്രട്ടറി.എൻ.പി.പ്രകാശൻ, ഏരിയ പ്രസിഡണ്ട് ടി.ഷിജു, ഏരിയ സെക്രട്ടറിമാരായ കെ.അജയഘോഷ്, കെ.വി.രൂപേഷ് എന്നിവർ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close