കോഴിക്കോട്: ബാബരി മസ്ജിദ് കേസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡി.വൈ.എഫ്. ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലയിൽ പതിനായിരം കേന്ദ്രങ്ങളിൽ ബിജെപിക്കും
കോൺഗ്രസിനും മാപ്പില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ ടൗൺ ബ്ലോക്കിലെ മാനാഞ്ചിറ മെയിൻ ഗെയ്റ്റിൽ സംഘടിപ്പിച്ച പരിപാടി അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ:പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി വി വസീഫ് സ്വാഗതവും ജില്ലാ പ്രസിഡന്റ് അഡ്വ:എൽ. ജി ലിജീഷ് അധ്യക്ഷനായി ടൗൺ ബ്ലോക്ക് സെക്രട്ടറി കെ.അരുൺ നന്ദി പറഞ്ഞു.