കോഴിക്കോട് :സ്വർണ്ണകള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി
ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം നേതൃത്വത്തിൽ
വെള്ളയിൽ വാർഡിൽ നടന്ന പരിപാടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസിഡണ്ട് എം.ടി രമേഷ് ഉദ്ഘാടനം ചെയ്തു.
ലൈഫ് മിഷനിൽ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്തി പിണറായിയുടെ
ദാർഷ്ഠ്യത്തിന് എറ്റ തിരിച്ചടിയാണ് എന്ന് എം.ടി രമേഷ് പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് സമരങ്ങളെ പ്രതിരോധിക്കാനാണ് 144 പ്രഖ്യാപിച്ചത്.സർവ്വകക്ഷി യോഗത്തിന്റെ തീരുമാനമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത് ഇത് ഇടതു പക്ഷത്തിന്റെ മാത്രം തീരുമാനമാണ്. യൂനി ടാക് എന്ന കമ്പനി സർക്കാറിന്റെ ബിനാമി കമ്പനിയാണെന്ന ബി.ജെ.പിയുടെ ആരോപണം ശരി വെക്കുന്ന തെളിവുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ലൈഫ് മിഷൻ കള്ളി വെളിച്ചത്താകുമെന്ന് ഭയന്നാണ് സി.ബി.ഐ അന്വേഷണത്തെ മുഖ്യമന്ത്രി പ്രതിരോധിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ സി.പി.എമ്മും മുഖ്യമന്ത്രിയും കൂടുതൽ പ്രതിരോധത്തിലാകുമെന്നും എം.ടി രമേഷ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അധ്യക്ഷം വഹിച്ചു.രജിത്ത് കുമാർ എന്നിവർ സംസാരിച്ചു.