KERALAlocaltop news

വ്യാജ സ്വർണ്ണ പണയം തട്ടിപ്പിനിരയായത് നിരവധി സ്വകാര്യ ധനകാര്യ സ്ഥാപ നങ്ങൾ

തട്ടിപ്പ് പുറത്തുകൊണ്ടു വന്നത് സിറ്റി ക്രൈം സ്ക്വാഡ്

 

കോഴിക്കോട് : വെസ്റ്റ് ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലിയെ സെപ്തംബർ 20 നു രാത്രി ലിങ്ക് റോഡിലു ള്ള തൻ്റെ സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും 1.200 കിലോഗ്രാം സ്വർണ്ണം മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടു പോകുമ്പോൾ ബൈക്കി ലെത്തിയ എട്ടംഘ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർന്നെടുത്തി രുന്നു.

കസബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് ജില്ല പോലീസ് മേധാവി ഐജി പി എവി ജോർജ്ജ് ഐ.പി.എ സിൻ്റെ നിർദ്ദേശാനുസരണം ഡപ്യൂട്ടി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റൻ്റ് കമ്മീഷണർ ബിജുരാജിൻ്റെ നേതൃത്വ ത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസന്വേഷ ണം നടത്തിയതിൽ നാലു മാസത്തെ പഴുതടച്ച പാളയം സ്വർണ്ണക്കവർച്ചാ കേസിൻ്റെ അന്വേഷണത്തി ൽ പുറത്ത് വന്നത് വ്യാജ സ്വർണ്ണം പണയംവെക്കുന്ന വൻ തട്ടിപ്പ് സംഘത്തെക്കു റിച്ചുള്ള വെളിപ്പെടുത്തലു കളാണ് പോലീസിന് ലഭിച്ചത്.

കേസിലെ ചേളന്നൂർ സ്വദേശികളായ പ്രതികൾ വ്യാജ സ്വർണ്ണം നിരാലംബരായ സ്ത്രീകളെ ഉപയോഗിച്ച് കബളിപ്പിച്ച് പ്രമുഖ സ്വർണ്ണ പണയ സ്ഥാപനത്തിൽ പണയം വെപ്പിച്ച ശേഷം പണം തട്ടിയെടുക്കുകയായിരുന്നു
ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് മനസ്സിലാ വാത്ത രീതിയിൽ സ്വർണ്ണം ഉരച്ചു നോക്കി പരിശോധിച്ചാൽ വ്യാജ സ്വർണ്ണമാണെന്ന് മനസ്സിലാവില്ല. ആയതിനാൽ പിടിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. സ്വർണ്ണം മുറിച്ചു നോക്കിയാൽ മാത്രമേ വ്യാജമാണെന്ന് മനസ്സിലാവുകയുള്ളൂ. ബാംഗ്ലൂർ,ചെന്നൈ കേന്ദ്രീകരിച്ച് ഒരു ലോബിത്തന്നെ പ്രവൃത്തിക്കുന്നതായും, ഇവിടങ്ങളിലെല്ലാം തന്നെ പണയം വെച്ചതായും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. 916 എന്ന മാർക്ക് ഇതിൽ രേഖപ്പെടു ത്തിയിട്ടുള്ളതിനാൽ സ്ഥാപനങ്ങൾക്കൊന്നും തന്നെ സംശയവും തോന്നു കയില്ല.ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേ റ്റ് സ്വർണ്ണം പണയം വെപ്പിച്ച് കബളിപ്പിക്കുക യായിരുന്നു.

കക്കോടി, ചേളന്നൂർ,നന്മണ്ട, അത്താണിക്കൽ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽ വ്യാജ സ്വർണ്ണം പണയം വെച്ചത് പോലീസ് തിരിച്ചറിഞ്ഞി ട്ടുണ്ട്. ഇവർക്ക് സ്വർണ്ണം നിർമ്മിച്ചു നൽകിയയാളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഒരു കിലോഗ്രാം സ്വർണം പത്ത് കിലോഗ്രാം വ്യാജ സ്വർണത്തിൽ പൂശി വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെക്കാനായിരുന്നു കൊള്ളസംഘം പദ്ധതിയിട്ടി രുന്നത്.പോലീസ് പിടിച്ചാൽ റിക്കവറി നൽകാൻ വരെ ഈ വ്യാജ സ്വർണ്ണം ഉപയോഗിക്കാനാണ് ഇവർ തീരുമാനിച്ചിരുന്നത്. വ്യാജ സ്വർണ്ണം റിക്കവറി നൽകി യ ശേഷം കോടതിയിൽ വച്ച് സ്വർണം പ്യൂരിറ്റി ടെസ്റ്റ് ചെയ്ത് പോലീസിനെ പ്രതിക്കൂട്ടിലാക്കുകയായി രുന്നു പ്രതികളുടെ ഉദ്ദേശം. എന്നാൽ സിറ്റി ക്രൈം സ്ക്വാഡിൻ്റെ തന്ത്രപരമാ യ നീക്കങ്ങൾ കൊള്ള സംഘത്തിൻ്റെ പദ്ധതികൾ പൊളിച്ചടുക്കി.

വാഹനങ്ങൾ പണയത്തി നെടുത്ത് മറിച്ചു വിൽക്കു ന്നതും വാഹനം ചോദിച്ചു വരുന്ന ഉടമസ്ഥരെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഭീഷണിപ്പെ ടുത്തിയും നിരവധി വാഹനങ്ങൾ ഇത്തരത്തി ൽ വിവിധ സംസ്ഥാനങ്ങ ളിൽ പൊളിച്ചുവിൽക്കാനും സാമൂഹ്യവിരുദ്ധ പ്രവർത്ത നങ്ങൾക്കും വിട്ടുനൽകി യതായും പോലീസിന് മനസ്സിലായിട്ടുണ്ട്.

കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ
മനോജ്എടയേടത്ത്, കെ.അബ്ദുൾ റഹിമാൻ, കെപി മഹീഷ്, എം.ഷാലു, മഹേഷ് പൂക്കാട്, സി.കെ.സുജിത്ത്,ഷാഫി പറമ്പത്ത്,എ പ്രശാന്ത് കുമാർ,ശ്രീജിത്ത് പടിയാത്ത്,സുമേഷ് ആറോളി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close