INDIAKERALAlocaltop news

ഇന്ത്യയിലെ മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള ഇന്ത്യ ടുഡേ പുരസ്‌കാരം കേരളത്തിന്; മികച്ച സര്‍ക്കാര്‍ ആശുപത്രി ഡല്‍ഹി എയിംസ്‌

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയ സംസ്ഥാനങ്ങള്‍ക്കുള്ള ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളെയാണ് കേരളം പിറകിലാക്കിയത്. കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷവര്‍ധനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കേരളത്തിലെ കോവിഡ് ജാഗ്രതാ പോര്‍ട്ടലുകള്‍, ജി ഒ കെ ഡയറക്ട് ആപ്പ്, ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയിന്‍, കുടുംബശ്രീ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മികച്ച സര്‍ക്കാര്‍ ആശുപത്രി വിഭാഗത്തില്‍ ഡല്‍ഹി എയിംസും സ്വകാര്യ ആശുപത്രി വിഭാഗത്തില്‍ ഗുരുഗ്രാമിലെ മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയും ചാരിറ്റി ആശുപത്രികളില്‍ വെല്ലൂര്‍ സി എം സിയും മികച്ച പരിശോധനാ കേന്ദ്രമായി പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെയും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close