localPoliticstop news

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ബി.ജെ.പിയുടെ നിൽപ്പ് സമരം

കൊയിലാണ്ടി: സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുൾപ്പെടെ അഴിമതി ആരോപണ വിധേയരായ മന്ത്രിമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഗാന്ധി പ്രതിമക്ക് സമീപം നിൽപ്പ് സമരം സംഘടിപ്പിച്ചു.

ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് ജയ്കിഷ് എസ്സ് .ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ട്രഷറർ വി.കെ ജയൻ നിൽപ്പ് സമരം  ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന.സെക്രട്ടറി കെ.വി സുരേഷ്, അഡ്വ.വി.സത്യൻ, വി കെ മുകുന്ദൻ , ഷംജിത്ത് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close