മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ സർക്കാർ അഞ്ചു കോടിപ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ചടങ്ങിൽ നിർവഹിച്ചു. പൊതുചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷം വഹിച്ചു.സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ
തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.കിഫ്ബി പദ്ധതിയിൽ നിർമ്മിച്ച ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു.
സ്കൂളിൽ പന്ത്രണ്ട് കോടി ചെലവിൽ സ്പോർട്സ് കോംപ്ലക്സും അനുബന്ധ സൗകര്യങ്ങളുടേയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഉദ്ഘാടന പ്രമോ വീഡിയോ തയ്യാറാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
സ്കൂൾ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി നടത്തേണ്ട പ്രവർത്തനങ്ങൾ മന്ത്രി ടി. പി രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന യോഗം വിലയിരുത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റേഴ്സ് സൊസൈറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.പി ടി എ പ്രസിഡൻ്റ് കെ. രാജീവൻ, എസ് എം സി ചെയർമാൻ എ.സി അനൂപ് ,ഹയർ സെക്കൻ്ററി പ്രിൻസിപ്പൽ എം.എം സുധാകരൻ, ഹെഡ്‌മിസ്ട്രസ് ഉഷ പഴവീട്ടിൽ, ഹെഡ്മാസ്റ്റർ വി പി ഉണ്ണികൃഷ്ണൻ, വി എച്ച് എസ് പി പ്രിൻസിപ്പൽ ടി കെ പ്രമോദ് കുമാർ, സ്റ്റാഫ് സെക്രട്രി പാഞ്ചേരി ദിനേശ് എന്നിവർ പങ്കെടുത്തു