അത്തോളി :പഞ്ചായത്തില്‍ ഇതാദ്യമായി കോവിഡ് മരണം സ്ഥിരീകരിച്ചു .അത്തോളി കുടുക്കല്ല് ഉണ്ണിക്കോറക്കണ്ടി വീട്ടമ്മ ശ്രീജയാണ് (49) മരിച്ചത്. ശ്വാസ സംബന്ധമായ രോഗം പിടിപെട്ടതിനെത്തുടര്‍ന്ന് എം എം സിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിച്ച ശ്രീജ എം എം സിയിലെ ചികിത്സ ജാഗ്രതക്കുറവില്‍ മരണപെട്ടതെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്.
സെപ്റ്റബര്‍ 24 ന് എം എം സിയില്‍ എത്തിച്ചു. ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീജയെ രോഗം കലശലായതിനെ തുടര്‍ന്ന് ഐ സി യു വിലക്ക് മാറ്റി .ബ്ലഡ് പരിശോധനയ്ക്ക് ശേഷം കിഡ്‌നി പ്രവര്‍ത്തനത്തിനുള്ള യൂറിയ ആന്‍ഡ് ക്രിയാറ്റിന്‍ കൂടുതലായതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യണമെന്ന് നിര്‍ദേശിച്ചു .ഇഖ്‌റയില്‍ ട്രീറ്റ്‌മെന്റ് എടുക്കുന്നതിനാല്‍ അവിടേക്ക് റഫറന്‍സ് തരം ആവശ്യപ്പെട്ടു .എം എം സി എല്ലാ സൗകര്യം ഉള്ളതിനാല്‍ ഡിസ്ചാര്‍ജ്ജ് നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല വേണെമെങ്കില്‍ ഡിസ്ചാര്‍ജ്ജ്‌ന് എതിരായി കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചു .ബ്ലഡ് കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന പ്ലേറ്റ് ലെറ്റ് ട്രാസ്മിഷന്‍ ചെയ്യുന്നത് നിര്‍ത്തിവെച്ചു .ഇതോടെ രോഗി കൂടുതല്‍ അവശയായി .രണ്ടാം ദിവസം ഡയാലിസിസ് ചെയ്യാന്‍ സമ്മതപത്രം എഴുതി വാങ്ങി .ഇതിനിടയില്‍ ഒരു കോവിഡ് രോഗി ഐ സി യു വില്‍ അഡ്മിറ്റ് ചെയ്തു മരണംവും സംഭവിച്ചു .അതിന് ശേഷം ശ്രീജയെ കുറിച്ചുള്ള ഒരു വിവരവും ബന്ധുക്കളെ അറിയിച്ചില്ല .പിന്നീട് കൂട്ടിരിപ്പിനുണ്ടായിരുന്നു ഭര്‍ത്താവ് പ്രകാശനോട് പോലും അറിയിക്കാതെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുകയായിരുന്നു .എം എം സിയില്‍ അഡ്മിറ്റാകുന്നതിന് മുന്‍പേ കോവിഡ് പരിശോധനയില്‍ നെഗറ്റീവാണ് എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളേജില്‍ കോവോഡ് ബാധിച്ച് മരിച്ചതായാണ് അറിയിച്ചത് .എം എം സി യില്‍ ചികിസയിലിരിക്കെ ഐ സി യു വില്‍ നിന്നും കോവിഡ് ബാധിച്ചതാകാമെന്നാണ് ശ്രീജയുടെ മകള്‍ അമൃതയുടെ ആരോപണം .ഐ സി സി വില്‍ വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ് അമ്മയുടെ മരണമെന്ന അമൃത പരാതിയില്‍ പറഞ്ഞു .കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണെമെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു .നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അമൃത പരാതിയില്‍ പറയുന്നു.