localTechnologytop news

കണ്ടൽക്കാടിനെ സംരക്ഷിക്കാൻ കണ്ടലിന് പാരയായ പ്ലാസ്റ്റിക്ക് കുപ്പി കൊണ്ട് തോണി..

കൊയിലാണ്ടി: അണേല പുഴയോരത്തും സമീപത്തെ കണ്ടൽക്കാടുകളിലും ഒളിഞ്ഞും തെളിഞ്ഞും കിടന്ന പ്ലാസ്റ്റിക് കുപ്പികൾ മുഴുവൻ പെറുക്കിയെടുത്ത ശേഷം അവ ഉപയോഗിച്ച് ആകർഷകമായ ഉല്ലാസ നൗക നിർമ്മിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ . ഏകദേശം 4500ഓളം കുപ്പികളാണ് പുഴയിൽ നിന്നും സമീപത്തെ ജലാശയത്തിൽ നിന്നും യുവാക്കൾ ശേഖരിച്ചത്. ലോക് ഡൗൺ സമയത്തെ ഇത് തുടങ്ങി. തുടർന്ന് മുള ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ തോണിയുടെ മാതൃകയിൽ ഇതെല്ലാം അടക്കി കെട്ടിവെച്ചു . കുപ്പികൾ കോർത്ത് കെട്ടിയ ചരട് അഴിഞ്ഞു പോകാതിരിക്കാൻ സുരക്ഷാകവചമെന്ന നിലയിൽ മീൻപിടുത്ത വല ഉപയോഗിച്ച് പൊതിഞ്ഞു കെട്ടി ഭദ്രമാക്കി. 15 ആളുകകൾ രണ്ടാഴ്ച എടുത്താണ് തോണി നിർമ്മിച്ചത് . വെള്ളത്തിൽ ഇറക്കി പതിനഞ്ചോളം പേർ കയറിയെങ്കിലും തോണിക്ക് ഒരു കുലുക്കുമില്ല. വളരെ സുരക്ഷിതമായിരുന്നുയാത്ര .സുരക്ഷ ഉറപ്പാക്കാൻ ചുറ്റും കാറ്റു നിറച്ച ട്യൂബുകളും ഉണ്ടായിരുന്നു.
കണ്ടൽക്കാട് സംരക്ഷണത്തിന് കൊയിലാണ്ടി നഗരസഭ പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥാപിക്കാൻ നേരത്തെതന്നെ നഗരസഭ ലക്ഷ്യമിട്ടിരുന്നു . ഇതിനായി അണേല കടവിൽ കെട്ടിടവും നിർമിച്ചിരുന്നു. വിവിധതരം കണ്ടൽച്ചെടികൾ
ഈ ഭാഗത്തുണ്ട് . എന്നാൽ കണ്ടൽകാടുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യനിക്ഷേപം കൂടിവരികയാണ്. അറവ് ശാലകളിൽ നിന്നുള്ള മാലിന്യവും ഇവിടെ നിക്ഷേപിക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് പുഴ സംരക്ഷിക്കാൻ പ്രദേശവാസികളായ യുവാക്കൾ രംഗത്തിറങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close