localtop news

അശാസ്ത്രീയ കടയടപ്പ് : മുഖ്യമന്ത്രി ഇടപെടണം ! കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീ

കോഴിക്കോട്: കോവിഡ് 19ന്റെ മറവിൽ അശാസ്ത്രീയ കടയടപ്പ് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥ നടപടിയിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ഉപജീവനത്തിന് കടതുറന്നു പ്രവർത്തിക്കുന്ന ചെറുകിടകച്ചവടക്കാരെ സഹായിക്കണമെന്നും ചേംബർ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കോഴിക്കോട് കോർപറേഷൻ അശാസ്ത്രീയമായ രീതിയിൽ കണ്ടയിൻമെൻറ് സോണുകൾ പ്രഖ്യാപിക്കുകയും കടകളടപ്പിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടു ഈ മാസം 15 നു വ്യാഴാഴ്ച രാവിലെ  6 മണി മുതൽ വൈകീട്ട് 6 മണി വരെ കോഴിക്കോട് ജില്ലയിലെ മുഴുവൻ വ്യാപാരികളും കടകളും ഹോട്ടലുകളും അടക്കം അടച്ചിട്ടു കൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന് കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീ പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡണ്ട് സുബൈർ കൊളക്കാടൻ അറിയിച്ചു.

യോഗത്തിൽ പ്രസിഡണ്ട് സുബൈർ കൊളക്കാടൻ, വൈസ് പ്രസിഡണ്ടുമാരായ ഡോക്ടർ എ.എം. ഷെരീഫ്, ആസിഫ്.പി.എ, ഹോണററി സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ, മുൻ പ്രസിഡണ്ട്മാരായ എം.മുസമ്മിൽ, ടി.പി.അഹമ്മദ് കോയ, സെക്രട്ടറി ടി.പി.വാസു തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close