HealthKERALAlocaltop news

കേരളത്തില്‍ ആദ്യമായി ശസ്ത്രക്രിയയില്ലാതെ ട്രാന്‍സ് കത്തീറ്റര്‍ മൈട്രല്‍ വാല്‍വ് ഇംപ്ലാന്റേഷന്‍ വിജയകരമായി നടത്തി

കോഴിക്കോട്: കേരളത്തില്‍ ആദ്യമായി മേയ്ത്ര ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗം ഡോക്ട4മാര്‍ ശസ്ത്രക്രിയയില്ലാതെ ട്രാന്‍സ് കത്തീറ്റര്‍ മൈട്രല്‍ വാല്‍വ് ഇംപ്ലാന്റേഷന്‍ വിജയകരമായി നടത്തി.
ഹൃദയവാല്‍വ് തകരാറിലായ 66കാരനാണ് ഹാര്‍ട്ട് ആന്റ് വാസ്‌കുലാര്‍ കെയര്‍ വിഭാഗം ചെയര്‍മാന്‍ ഡോ.ആശിഷ്‌കുമാര്‍ മണ്ഡലെയുടെ നേതൃത്വത്തില്‍ ഡോ.സാജിദ് യൂനുസ്, ഡോ.അനീസ് താജുദ്ദീന്‍, ഡോ.ശ്രീതള്‍ രാജന്‍ നായര്‍, ഡോ.സ്‌മേര എന്നിവരടങ്ങുന്ന സംഘം ഈ പ്രൊസീജിയര്‍ നടത്തിയത്. 2008ല്‍ കൃത്രിമ ഹൃദയവാല്‍വ് മാറ്റിവെച്ച രോഗിയുടെ ഹൃദയവാല്‍വ് വീണ്ടും തകരാറിലായി ജീവന് തന്നെ ഭീഷണിയായ അവസ്ഥയിലാണ് മൂന്ന് മണിക്കൂ നാല് നീണ്ട വാല്‍വ് മാറ്റിവെക്കല്‍ പ്രൊസീജിയറിലൂടെ രോഗിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നത്. ആരോഗ്യ ചികിത്സാരംഗത്ത് അപൂര്‍വ്വ നേട്ടമാണ് മേയ്ത്ര ഇതിലൂടെ കൈവരിച്ചിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ തന്നെ മികച്ച ഹൃദയ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ മേയ്ത്രയിലെ അതിനൂതന സാങ്കേതികമികവോടെയുള്ള റോബോട്ടിക് ഹൈബ്രിഡ് കാത്തലാബും വിദഗ്ധരായ ഡോക്ട4മാരുടെ സംഘവും രോഗികള്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പു നല്‍കുന്നുവെന്ന് സി.ഇ.ഒ ഡോ. പി മോഹനകൃഷ്ണന്‍ പറഞ്ഞു. ആരോഗ്യ ചികിത്സാരംഗത്ത് ലോകത്താകമാനം പരീക്ഷിച്ചു വിജയിക്കുന്ന പുതുരീതികള്‍ മേയ്ത്രയില്‍ അവലംബിച്ച് ചികിത്സയുടെ ഗുണമേന്മയും ഫലസാധ്യതയും വ4ധിപ്പിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ഇവിടുത്തെ ചികിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേ4ത്തു.

ഹൃദ്രോഗങ്ങള്‍ മുന്‍കൂട്ടികണ്ട് സംരക്ഷണം ഉറപ്പുനല്‍കി രോഗാവസ്ഥ മറികടക്കാനുള്ള അതിനൂതന ചികിത്സാ സംവിധാനങ്ങളും മികച്ച ഹൃദയ ചികിത്സാ വിദഗ്ധരുടെ അര്‍പ്പണബോധവും താരതമ്യേന കുറഞ്ഞ ചികിത്സാ ചെലവും സാധാരണക്കാര്‍ പോലും ആശ്രയിക്കുന്ന ചികിത്സാ കേന്ദ്രമായി മേയ്ത്രയെ മാറ്റിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലാര്‍ കെയര്‍ വിഭാഗം ഉപദേശകന്‍ ഡോ.അലി ഫൈസല്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close