തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. അച്ചടക്ക നടപടിയില്‍ പുന:പരിശോധയുണ്ടാകുമെന്ന ഉറപ്പ് ആരോഗ്യമന്ത്രി കെകെ ശൈലജ നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന കെ ജി എം സി ടി എ അറിയിച്ചു.
നിലവില്‍ അഞ്ച് പേര്‍ ചെയ്യേണ്ട ജോലിയാണ് ഒരാള്‍ ചെയ്യുന്നത്. സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയാണ് ഡോക്ടര്‍മാര്‍ കടന്നുപോകുന്നത്. ഇത് പരിഗണിക്കപ്പെടേണ്ടതാണെന്ന് കെ ജി എം സി ടി എ ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യമേഖലയില്‍ സംഭവിക്കുന്ന ചെറിയ വീഴ്ചകളെ പര്‍വതീകരിക്കാനുള്ള ശ്രമം തിരിച്ചറിയുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ച 5042 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലകളില്‍ ഇന്ന് ആയിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.