കൊയിലാണ്ടി: പായലും ചല്ലിയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട ആവളപ്പാണ്ടിയിലെ കുണ്ടൂർ മൂഴി തോടിന്റെ പ്രധാന ഭാഗം കർഷകരുടെ കുട്ടായ്മ ശുചികരിച്ചു.
തോട്ടിൽ വെളളം കെട്ടി നിൽക്കുന്നതിനാൽ സമയ ക്രമമനുസരിച്ച് കൃഷി ഇറക്കാൻ സാധിക്കുന്നില്ല. നെൽകൃഷി, വാഴകൃഷി, പച്ചക്കറികൾ, മരച്ചിനി എന്നിവ വെളളക്കെട്ട് കാരണം കൃഷി ചെയ്യാൻ സാധിക്കുന്നില്ല. ഒഴുക്ക് നിലച്ചതിനാൽ ശക്തമായ ഒരു മഴ പെയ്താൽ തന്നെ പാടത്ത് വെള്ളം ചൊങ്ങുകയും കൃഷി നശിക്കുകയുമാണ് പതിവ്.
വിളവെത്തിയ നെല്ലും, നേന്ദ്ര വാഴയും നശിക്കുക പതിവാണ്. പാടശേഖര സമിതികളും, ഗ്രാമ പഞ്ചായത്തും, കൃഷി വകുപ്പും . വെള്ളെക്കട്ട് ഒഴിവാക്കാൻശ്രമിച്വാൽ നെൽകൃഷി ഉൾപ്പെടെയുള്ള കൃഷികൾ കാലക്രമമനുസരിച്ച് തുടങ്ങാമെന്ന് കർഷകർ അഭിപ്രായപെട്ടു.
ശുചികരണ പ്രവർത്തനത്തിന് കെ കെ രജിഷ് , എം.കെ ബാലൻ . മാലേരി അമ്മത്, കെ കെ ഇബ്രായി. സി എം കുഞ്ഞരിയൻ, മലയിൽ മൊയ്തു, അബുബക്കർ സഖാഫി എന്നിവർ നേത്വത്വം നൽകി.