കൊച്ചി: പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ ഫെറേറോ ഗ്രൂപ്പിന്റെ ഭാഗമായ ഫെറേറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിലവു കുറഞ്ഞ പ്രീമിയം ഗിഫ്റ്റിംഗ് ചോക്ലേറ്റ് ഉല്‍പ്പന്നമായ ‘ഫെറേറോ റോഷര്‍ മൊമെന്റ്സ്’ പുറത്തിറക്കി. പ്രാദേശിക രുചിയുടെ വകഭേതങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് റോഷര്‍ മൊമെന്റ്സ്.ചിലവു കുറഞ്ഞതും എളുപ്പം സമ്മാനിക്കാന്‍ കഴിയുന്നതുമായ ഒരു പ്രീമിയം ഗിഫ്റ്റിംഗ് പാക്കാണ് റോഷര്‍ മൊമെന്റ്സ്. 12 എണ്ണത്തിന്റെ പായ്ക്കിന് 175 രൂപയും 24 എണ്ണത്തിന്റെ ഉത്സവകാല പായ്ക്കിന് 349 രൂപയുമാണ് വില. ഫെറേറോ റോഷര്‍ മൊമെന്റ്സ് എല്ലാ വാണിജ്യ സ്റ്റോറുകളിലും ലഭ്യമാണ്. കൂടാതെ, ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉപയോക്താക്കള്‍ക്ക് ഫെറേറോ റോഷര്‍ മൊമെന്റ്സ് വാങ്ങാന്‍ കഴിയും.
ഉത്സവ നാളുകളില്‍ ആളുകളുടെ പ്രിയപ്പെട്ട ഗിഫ്റ്റിംഗ് ചോയിസായ ഫെറേറോ റോഷറിന്റെ പിന്തുടര്ച്ചയായാണ് ഫെറേറോ റോഷര്‍ മൊമെന്റ്സ് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഇത്. ‘ഞങ്ങളുടെ ട്രോപ്പിക്കല്‍ പോര്‍ട്ട്ഫോളിയോയ്ക്ക് കീഴില്‍ പുറത്തിറക്കുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ഉല്‍പ്പന്നമാണ് ഫെറേറോ റോഷര്‍ മൊമെന്റ്സ്. പ്രാദേശികമായി ഉല്പാദിപ്പിക്കുന്ന ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുക എന്ന ഫെറേറോ ഗ്രൂപ്പിന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണിത്. വരാനിരിക്കുന്ന ഉത്സവ സീസണില്‍ പുതിയ ഉല്‍പ്പന്നം ഉപഭോക്താക്കളുടെ ”ഗിഫ്റ്റ് ഓഫ് ചോയ്സ്” ആയി മാറുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.’ ഫെറേറോ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സ്റ്റെഫാനോ പെല്ലെ പറഞ്ഞു.
പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത തെര്മോറെസിസ്റ്റന്റ് ഹെര്‍മെറ്റിക് പാക്കേജിംഗാണ് ഉല്‍പ്പന്നത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉഷ്ണമേഖലയില്‍ പോലും ഉല്‍പ്പന്നത്തിന്റെ താപനിലയും രുചിയും നിലനിര്‍ത്താന്‍ സഹായിക്കുന്നു. റോഷര്‍ മൊമെന്റ്സിന്റെ പാചകക്കുറിപ്പില്‍ ഹാസില്‍നട്ട് ക്രീം, വേഫര്‍ ഷെല്ല്, മെിറംഗ് നഗ്ഗെറ്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. പൂനെക്കടുത്തുള്ള ബാരാമതിയിലെ ഫെറേറോയുടെ അത്യാധുനിക പ്ലാന്റില്‍ നിര്‍മ്മിച്ച ഫെറേറോ റോഷര്‍ മൊമെന്റ്സിന്റെ 60% അസംസ്കൃത വസ്തുക്കളും പ്രാദേശികമായി ലഭ്യമാകിയിട്ടുള്ളതാണ്.