HealthKERALAlocaltop news

കോവിഡ്19: പതിനായിരം കടന്ന് കേരളം, കൂടുതല്‍ രോഗികള്‍ കോഴിക്കോട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10606 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് പ്രതിദിന രോഗികളടെ എണ്ണം പതിനായിരം കടക്കുന്നത്. 22 മരണം സ്ഥിരീകരിച്ചു. ഉയര്‍ന്ന രോഗമുക്തി നിരക്കും ഇന്നാണ്. 6161 പേര്‍ക്കാണ് രോഗമുക്തി. 24 മണിക്കൂറിനുള്ളില്‍ 73816 സാമ്പിളുകള്‍ പരിശോധന നടത്തി. 9542 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. പതിനാല് പുതിയ ഹോട്‌സ്‌പോട്ടുകള്‍.

ജില്ലകളിലെ കണക്ക്

മലപ്പുറം 1350
കോഴിക്കോട് 1576
എറണാകുളം 1201
തിരുവനന്തപുരം 1182
തൃശൂര്‍ 948
കൊല്ലം 852
ആലപ്പുഴം 672
പാലക്കാട് 650
വയനാട് 138
ഇടുക്കി 120
കണ്ണൂര്‍ 602
കോട്ടയം 490
കാസര്‍കോഡ് 432
പത്തനംതിട്ട 393

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close