കൊയിലാണ്ടി: കെ റെയിൽ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ കെ റെയില്‍ പദ്ധതിക്കെതിരെ ആരംഭിച്ച സത്യാഗ്രഹസമരത്തിന്റെ
ഏഴാം ദിവസം ഉദ്ഘാടനം മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സിക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ നിർവ്വഹിച്ചു.
ആയിരങ്ങളെ കുടിയിറക്കുന്ന കെറെയിൽ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണെങ്കിൽ അത് സർക്കാറിന്റെ പതനത്തിന് തന്നെ കാരണമാവുമെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. സമരഭടന്മാരായ പത്മനാഭൻ. ടി, ബാബു, ഷിജുമോൻ, സുബൈദ, സൗജ തുടങ്ങിയവർക്കുള്ള
ബാഡ്ജ് അദ്ദേഹം കൈമാറി.
ജില്ലാ കോഡിനേഷൻ കമ്മറ്റി ജനറൽ കൺവീനർ രാജീവൻ കൊടലൂർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ജനകീയ പ്രതിരോധ സമിതി കമ്മറ്റി ജനറൽ കൺവീനർ മൂസക്കോയ കെ അധ്യക്ഷം വഹിച്ച ചടങ്ങിന് നസീർ ന്യൂജല്ല സ്വാഗതവും പ്രവീൺ ചെറുവത്ത് നന്ദിയും പറഞ്ഞു.