localtop news

അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്രം നൽകി

കൊയിലാണ്ടി: അഭിഭാഷക പരിഷത്തിന്റെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്ര വിതരണം ചെയ്തു.

‘സക്ഷമ’യുടെ ആഭിമുഖ്യത്തിൽ  ഭാരതത്തിലുടനീളം നടക്കുന്ന നേത്രദാന മാസാചാരണത്തിന്റെ ഭാഗമായി അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കൊയിലാണ്ടി ബാർ അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ.എൻ.ചന്ദ്രശേഖരൻ നേത്രദാന സമ്മതപത്രം പരിഷത് ജില്ലാ ട്രഷറർ അഡ്വ.എൻ.അജീഷിന് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. സമ്മതപത്രം നല്കിയവർക്കുള്ള സർടിഫിക്കറ്റുകൾ അഡ്വ.എൻ.അജീഷ്,അഡ്വ.എൻ.ചന്ദ്രശേഖരൻ എന്നിവർ വിതരണം ചെയ്തു.ചടങ്ങിൽ പരിഷത് കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി അഡ്വ.എ.വി നിധിൻ,അഡ്വ.വി.സത്യൻ,പരിഷത് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.ചന്ദ്രൻ പേരാമ്പ്ര, കൊയിലാണ്ടി ബാർ അസോസിയേഷൻ മെമ്പർ അഡ്വ.എൻ.എസ്.ഷജിത് ലാൽ, അഡ്വ:ഷനൂജ്.എ എന്നിവർ സമ്മതപത്രം നൽകി സർടിഫിക്കറ്റ് സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close