കോഴിക്കോട്: സന്ധിവാതം നേരത്തെ തിരിച്ചറിഞ്ഞാൽ അനായാസം ചികിത്സിച്ച് ഭേദമാക്കാമെന്ന് മേയ്ത്ര ഹോസ്പിറ്റൽ സെൻറർ ഓഫ് എക്സലൻസ് ഫോർ ബോൺ ആൻഡ്ജോയിന്റ് കെയറിലെ ജോയിൻറ് റീപ്ലേസ്മെൻറ് ആൻഡ് ആർത്രോസ്കോപ്പി തലവൻ ഡോ.സമീർ അലി പറവത്ത് പറഞ്ഞു.ലോകസന്ധിവാത ദിനത്തോടനുബന്ധിച്ച് കേരള പോലീസ് അസോസിയേഷൻ, കോഴിക്കോട് സിറ്റിക്കു വേണ്ടി മേയ്ത്ര ഹോസ്പിറ്റൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയുകയെന്നതാണ് പ്രധാനം. ഏത് പ്രായക്കാർക്കും ഇപ്പോൾ ഈ അസുഖം കണ്ടുവരുന്നുണ്ട്. നൂറിലേറെ തരത്തിലുള്ള സന്ധിവാതങ്ങളുണ്ട്. ആർത്രോസ്കോപ്പിയും സന്ധിമാറ്റിവെക്കലും ഉൾപ്പെടെ അതിനൂതന മാർഗങ്ങളിലൂടെ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെബിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. സജിത്ത് കണ്ണോത്ത് (മാനേജർ- കോർപ്പറേറ്റ് റിലേഷൻസ്, മേയ്ത്ര ഹോസ്പിറ്റൽ) മോഡറേറ്ററായി.
Related Articles
Check Also
Close-
ഗാന്ധി ജയന്തിയുടെ ഭാഗമായി ശുചീകരണം നടത്തി
October 3, 2020