കോഴിക്കോട്: ജില്ലയിൽ അശാസ്ത്രീയമായി വ്യാപാര സ്ഥാപനങ്ങൾ, നിർമ്മാണ യൂണിറ്റുകൾ എന്നിവ അടപ്പിക്കുന്നതിനെതിരെ ഫർണ്ണിച്ചർ മാനുഫാക്ചേഴ്സ് & മർച്ചൻസ് വെൽഫെയർ അസോസിയേഷൻ (ഫൂമ) ജില്ല കമ്മറ്റി കലക്ട്രേറ്റിനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി
ഫൂമ ജില്ലാ വൈസ് പ്രസിഡണ്ട് ബിജു കുന്നത്ത് അധ്യക്ഷം വഹിച്ചു.സംസ്ഥാന സെക്രട്ടറി അഹമ്മദ് പേങ്ങാടൻ നടത്തിയ ഏകദിന ഉപവാസം സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി സുമുഖൻ, സംസ്ഥാന ട്രഷറർ റാഫി പുത്തൂർ, സംസ്ഥാന സെക്രട്ടറി ജലീൽ വലിയകത്ത്, ജില്ലാ ട്രഷറർ പ്രസീദ് ഗുഡ് വേ, കോഹിനൂർ സലീം, സാജിദ് വക്രസംകണ്ടി, മുഹമ്മദ് സാലിഹ്,വിനീഷ് ഫെതർലൈൻ ,ജ്യോതി ഫെ ടെക്, സി നൗഷാദ്, സൈനുദ്ധീൻ ക്വാളിറ്റി, ഷമീർ പാർക്ക് എന്നിവർ സംസാരിച്ചു.