കൊയിലാണ്ടി: കൊല്ലം ടൗണിൽ ലക്ഷങ്ങൾ ചിലവഴിച്ച് നഗരസഭ നിർമ്മിക്കുന്ന മാർക്കറ്റ് കം ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഒരു ഭാഗം തകർന്നു വീണു.നിർമ്മാണത്തിലെ അപാകതയാണ് തകർന്നു വീഴാൻ കാരണം. മാലിന്യങ്ങൾ കുഴിച്ചുമൂടിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത് നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നിർമ്മാണ പ്രവൃത്തികൾ തടഞ്ഞു. മണ്ഡലം പ്രസിഡണ്ട് നടേരി ഭാസ്ക്കരൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, പി.കെ പുരുഷോത്തമൻ ,കെ.കെ.വിനോദ് ,പുളിക്കൂൽ രാജൻ ,പി.ടി.ഉമേഷ് എന്നിവർ നേതൃത്വം നൽകി.പ്രതിഷേധ പ്രകടനവും നടത്തി
Related Articles
Check Also
Close-
ജനകീയ ഇടപെടൽ , ചെലവൂരിൽ നാഷണൽ ഹൈവേ വികസനത്തിലെ അപാകത പരിഹരിച്ചു
October 24, 2020