localtop news

നിരവധി മോഷണ കേസുകളിൽ പ്രതിയായ കട്ടർ റഷീദ് പിടിയിൽ

മുക്കം: നിരവധി മോഷണ കേസുകളിൽ പ്രതിയായ കട്ടർ റഷീദ് അരീക്കോട് പോലീസിൻ്റെ പിടിയിലായി. ഇതോടെ നിരവധി കേസുകൾക്കാണ് തുമ്പായത്.കഴിഞ്ഞ മെയ് 3 ന് അരീക്കോട് തെരട്ടമ്മൽ സ്വദേശി കളത്തിങ്ങൾ മുഹമ്മദാലിയുടെ വീട്ടിൽ നിന്നും ജനൽ തുറന്ന് അകത്ത് കടന്ന് സ്ത്രീകളുടേയും കുട്ടികളുടേയും 6 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ച് എടുത്ത സംഭവത്തിനു പിന്നിലും റഷീദാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു
മോഷണ ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന 2 ബൈക്കുകളുടെ കേബിളുകൾ മുറിച്ചു മാറ്റിയ ശേഷമാണ് ഇയാൾ ഇവിടെ നിന്നും രക്ഷപെട്ടത്. മോഷണ സമയം വീട്ടുകാർ ഉണർന്നാൽ ബൈക്കിൽ പിന്തുടരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതി മൊഴി നൽകി..70 ഓളം മോഷണകേസിലെ പ്രതിയായ റഷീദ് രണ്ടാഴ്ച മുൻപാണ് കല്പകഞ്ചേരി സ്റ്റേഷനിൽ മോഷണക്കേസിൽ പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയത്. ഇറങ്ങി ഒരാഴ്ച തികയുന്നതിനു മുൻപ് കോഴിക്കോട് ഓമശ്ശേരിയിലെ ഒരു വീട്ടിൽ നിന്നും ഒരു സ്കൂട്ടർ മോഷ്ടിക്കുകയും ഇതേ സ്കൂട്ടർ ഉപയോഗിച്ച് ‘കൊടുവള്ളി ഭാഗത്ത് ഒരു വീട്ടിൽ നിന്നും 6 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തിയതായുംതെളിഞ്ഞു. അരീക്കോട് പരിസരത്ത് വീണ്ടും മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഓമശ്ശേരിയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറും ,മോഷണത്തിനുള്ള കട്ടർ, സ്ക്രൂ ഡ്രൈവർ, കയ്യുറ എന്നിവ സഹിതം ഇയാളെ പിടികൂടിയത്. . ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ്റെ നിർദ്ദേശപ്രകാരം പാണ്ടിക്കാട് പോലീസ് ഇൻസ്പക്ടർ മുഹമ്മദ് ഹനീഫ , അരീക്കോട് എസ് ഐ നാസർ, എസ് ഐമാരായ വിജയൻ , അമ്മദ് പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത് ,സിജേഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close