BusinessTechnologytop news

ഇസുസു ഡി-മാക്സ് ബിഎസ്6 മോഡല്‍ അവതരിപ്പിച്ചു

കൊച്ചി:   ഇസുസു മോട്ടോഴ്സ് ഇന്ത്യ ബിഎസ്6 നിലവാരമുള്ള ഡി-മാക്‌സ് റെഗുലര്‍ ക്യാബ്, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഗുഡ്സ്വാഹന ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ഡി-മാക്സ് സൂപ്പര്‍ സ്ട്രോംഗിന് 1,710 കിലോഗ്രാം പേലോഡാണുള്ളത്. ശക്തമായ 2.5 ലിറ്റര്‍ ഇസുസു 4ജെഎ1 എഞ്ചിനാണ് വാഹനത്തിന്റേത്. ഗുഡ്സ് വാഹന വിഭാഗത്തില്‍ നിരവധി ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളോടെയാണ് വാഹനങ്ങള്‍ ലോഞ്ച് ചെയ്യുന്നത്. ഡി-മാക്‌സ് റെഗുലര്‍, ഡി-മാക്‌സ് എസ്-ക്യാബ് എന്നിവ പുതിയ ഗലേന ഗ്രേ കളറിനൊപ്പം സ്പ്ലാഷ് വൈറ്റ്, ടൈറ്റാനിയം സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്.  8,38,929 രൂപയാണ് പുതിയ ഡി-മാക്‌സ് സൂപ്പര്‍ സ്‌ട്രോങ്ങിന്റെ എക്‌സ്-ഷോറൂം വില.

പുതിയ വാഹനം കൂടി ഉള്‍പ്പെടുത്തുന്നതോടെ ഇസുസു മോട്ടോഴ്‌സ് ഇന്ത്യ എല്ലാ ബിസിനസ്, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും കൂടുതല്‍ വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. എക്സ്റ്റീരിയറിലും ഇന്റീരിയറിലും സവിശേഷതകളാല്‍ സമ്പന്നമാണ് പുതുക്കിയ മോഡലുകള്‍. എയറോഡൈനാമിക് എക്സറ്റീരിയര്‍ ഡിസൈന്‍, പുതിയ ഗ്രില്‍,ബോണറ്റ്,ബമ്പര്‍ ഡിസൈനുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ടേണ്‍ ഇന്‍ഡിക്കേറ്ററുകളുമായി സംയോജിപ്പിച്ചതാണ് പുതിയ ഹെഡ്ലാമ്പ് ഡിസൈന്‍.  സെഗ്മെന്റില്‍ ആദ്യമായി, ഫലപ്രദമായ ഇന്ധന ക്ഷമതയുള്ള വേരിയബിള്‍ ജ്യോമെട്രിക് ടര്‍ബോചാര്‍ജറാണ് രണ്ട് വാഹനങ്ങിലും സജ്ജീകരിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് നിയന്ത്രിത ഇജിആര്‍  (എക്സ്ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍) സംവിധാനവും  വാഹനത്തിനുണ്ട്. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റുള്ള മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ ക്ലസ്റ്ററാണ് രണ്ട് മോഡലുകളിലും വരുന്നത്. ഇത് വാഹനത്തിന്റെ ടോര്‍ക്ക് ഇന്ധന നിര്‍വ്വഹണം, ഡ്രൈവ്ട്രെയിന്‍ എന്നിവയുടെ ഈട് വര്‍ധിപ്പിക്കുന്നു. ഗുണനിലവാരമുള്ള ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി സീറ്റുകളാണ് വാഹനത്തിന് ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട്, റിയര്‍ ക്രംപ്പിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, ഡോര്‍ സൈഡ് ഇന്‍ട്രൂഷന്‍ ബീം, കൊളാപ്‌സിബിള്‍ സ്റ്റിയറിംഗ് കോളം, ഡ്രൈവ് ട്രെയിനിന് അണ്ടര്‍ബോഡി സ്റ്റീല്‍ പരിരക്ഷണം എന്നിവ അടങ്ങുന്ന മികച്ച സുരക്ഷാ സംവിധാനങ്ങളാണ് രണ്ട് വാഹനങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റവും(ബോസ്) വാഹനത്തില്‍ സജ്ജാകരിച്ചിട്ടുണ്ട്. ഇത് പാനിക് ബ്രേക്കിംഗില്‍ ഒരേ സമയം ബ്രേക്ക്,ആക്സിലേറ്റര്‍ പെഡലുകള്‍ ചവിട്ടുമ്പോള്‍ എഞ്ചിനിലേക്കുള്ള പവര്‍ കുറയ്ക്കുന്നു. ഇസുസു ഡി-മാക്‌സ്, ഡി-മാക്‌സ് എസ്-ക്യാബ് വാഹനങ്ങള്‍ വിവിധ ഭൂപ്രദേശങ്ങളിലായി 40 ലക്ഷം കിലോമീറ്ററിലധികം ടെസ്റ്റ് പൂര്‍ത്തികരിച്ചാണ് എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close