കൊയിലാണ്ടി: ശ്രദ്ധ ആർട്ട് ഗാലറി യുടെ ആഭിമുഖ്യത്തിൽ
“ദ റെസീലിയൻസ്”
നാഷനൽ ഓൺലൈൻ ആർട്ട് എക്സിബിഷൻ പ്രശസ്ത കവി കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ പ്രശസ്തരായ ഇരുപതോളം കലാകാരന്മാർ പങ്കെടുക്കുന്നു
ഡെൽഹി, മുംബൈ,കൽക്കത്ത, ചെന്നൈ, ബാഗ്ലൂർ, ഒഡിഷ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനത്തു നിന്നും കലാകാരന്മാർക്കൊപ്പം ക്യൂ ബ്രഷ് കലാകാരന്മാരും അണി ചേരുന്നു.
ഈ കോവിഡ് കാലത്ത് ഗാലറി, മ്യൂസിയം എന്നീ പൊതു ഇടങ്ങൾ നാളുകളായി അടഞ്ഞുകിടക്കുന്നതിനാൽ
‘ദി റെസി ലിയൻസ് നാഷനൽ ഓൺലൈൻ എക്ലിബിഷൻ കലാകാരന്മാർക്ക് ദേശീയ തലത്തിൽ തന്നെ പുതിയ വഴിത്തിരിവാകുമെന്ന് ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു.
ചിത്രകൂടം മേധാവി സായിപ്രസാദ് ആണ്ക്യൂറേറ്റ് ചെയ്യുന്നത് –
ലോകം അടച്ചിട്ടുമ്പോൾ കലാകാരൻ ഉണർന്നു വരാനും ചുവരുകളിൽ നിന്നും കാൻവാസ് വിരലറ്റം കൊണ്ട് ദൃശ്യപ്പെടുത്താനുള്ള ഒരു ശ്രമമാണ് റസിലിയൻസ് എന്ന് സംഘാടകർ പറഞ്ഞു.
പ്രശസ്ത സംവിധായകനായ റോഷൻ ആൻഡ്രൂസ്, നടൻമാരായ ഉണ്ണി രാജൻ പി ദേവ് , ദിനേശ് പ്രഭാകർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കലാകാരന്മാർ പങ്കെടുത്തു.റഹ്മാൻ കൊഴുക്കല്ലൂർ നന്ദി പറഞ്ഞു.
പ്രദർശനം ഒക്ടോബർ 15 മുതൽ 25 വരെ. ഫേസ് ബുക്ക്, യൂട്യൂബ് എന്നീ സോഷ്യൽ മീഡിയകളിൽ പി ഡി എഫ്, വീഡിയോ ഫോർമാറ്റിൽ ലഭ്യമാകും.