KERALAlocaltop news

വയനാട് സൈക്കിൾ ചലഞ്ചിന് പിന്തുണയുമായി വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യുണിറ്റ്

 

മേപ്പാടി :-ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ സൈക്കിള്‍ അസോസിയേഷനും വയനാട് പ്രസ്സ് ക്ലബ്ബുമായി സഹകരിച്ച് വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വയനാട് ബൈക്കേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട് സൈക്കിള്‍ ചലഞ്ച് സംഘടിപ്പിച്ചു. പരിപാടിക്ക് പൂർണ പിന്തുണയുമായി വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യുണിറ്റ്.
ലക്കിടിയിൽ നിന്നും ആരംഭിച്ച് ചെമ്പ്രാപീക്ക്‌ വരെയായിരുന്നു റാലി. ആവേശം പകർന്ന റാലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർ അണിനിരന്നു.
മലയോര സൈക്കിൾ സവാരിയുടെ അനന്ത സാധ്യതകളിലേക്ക്‌ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യത്തോടെ, യു.എൻ. പ്രഖ്യാപിച്ച അന്തർദ്ദേശീയ സുസ്ഥിര പർവ്വത വികസന വർഷത്തോടനുബന്ധിച്ചാണ്‌ വയനാട്ടിൽ മത്സരം സംഘടിപ്പിച്ചത്‌.
എം ടി ബി, റോഡ്‌ സൈക്കിൾ, ഓപ്പൺ വുമൺ വിഭാഗങ്ങളിലും കുട്ടികൾക്ക് പ്രത്യേകമായും മത്സരം നടന്നു.

ഡി റ്റി പി സി സെക്രട്ടറി അജീഷ്,ജില്ലാ സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ്‌ സത്താർ വിൽട്ടൻ എന്നിവർ ഫ്ലാഗ് ഓഫ്‌ ചെയ്ത പരിപാടി മേപ്പടിയിൽ എത്തിയപ്പോൾ ആവേശകരമായ പിന്തുണ വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യുണിറ്റ് നൽകിയത്. യൂണിറ്റ് സെക്രട്ടറി പട്ടു വിയ്യനാടന്റെ നേതൃത്വത്തിൽ മത്സരാർത്ഥികൾക്ക് വേണ്ടി മേപ്പാടി ചെമ്പ്ര റോഡിൽ ട്രാഫിക് നിയന്ത്രിച്ചു. വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി യൂണിറ്റ് നേതാക്കളായ റിന്റു ഫെർണാണ്ടസ്,നിഷാം ചാർലി, ജംഷീർ ബാവ,അമൽ,സൽമാൻ, മാത്യു, ദീപക്, ശ്രീകാന്ത്, ജോസ്, ഷാനവാസ്, മിഥുൻ വലിയ വീട്ടിൽ, പ്രേനീഷ് ചെമ്പ്ര എന്നിവർ നേതൃത്വം നൽകി. വയനാട് ബൈക്കേഴ്സ് ക്ലബ് വയനാട് ടൂറിസം അസോസിയേഷന് പ്രത്യേക നന്ദി രേഖപ്പെടുത്തി. ടൂറിസവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രവർത്തനങ്ങളിലും വയനാട് ടൂറിസം അസോസിയേഷന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close