തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനുമായ എം ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കിടത്തി ചികിത്സ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനുള്ള കസ്റ്റംസിന്റെ നീക്കം ഹൈക്കോടതി ഈമാസം 23 വരെ തടഞ്ഞിരുന്നു.
നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.