Healthlocaltop news

ബാലുശ്ശേരി താലൂക്കാശുപത്രിയിൽ കൂടുതൽ വികസനങ്ങൾ /18.58 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു

ബാലുശ്ശേരി: ആതുര സേവന രംഗത്ത് കരുത്തോടെ മുന്നേറാൻ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ. താലൂക്ക് ആശുപത്രി വികസനത്തിനായി 18.58 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചതായി പുരുഷൻ കടലുണ്ടി എംഎൽഎ അറിയിച്ചു.

ബേസ്‌മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, മൂന്ന് നിലകൾ, ടെറസ് ഫ്ലോർ, നിലവിലെ കെട്ടിടത്തിനു മുകളിൽ മറ്റൊരു നില എന്നിങ്ങനെയാണ് ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. രണ്ട് പ്രവർത്തിയിലുമായി 3981 സ്ക്വയർ മീറ്ററിൽ ആണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്.

ബേസ്‌മെന്റ് ഫ്ലോറിൽ പാർക്കിംഗ് ഏരിയ, ഫയർ റൂം, ഇലക്ട്രിക്കൽ റൂം, ട്രോളി ബേ എന്നിവ ഒരുക്കും. ഗ്രൗണ്ട് ഫ്ലോറിൽ പാർക്കിംഗ്, ട്രോമാ കെയർ ആൻഡ് എമർജൻസി മെഡിസിൻ, ജനറൽ ഒ.പി ജനറൽ സർജറി ഒ.പി, ഓർത്തോ ഒ.പി, ഒ. ബി. ജി ഒ. പി, പി.എം.ആർ ഒ.പി, മൈനർ ഒ.ടി, പി
എം.ആർ പ്രൊസീജിയർ, പോലീസ് കയോസ്ക്, ടോയ്‌ലെറ്റുകൾ എന്നിവയും നിർമ്മിക്കും. ഒന്നാം നിലയിൽ ലേബർ വാർഡ്, എൻ. ഐ. സി. യു, പോസ്റ്റ് ഒ.പി ഐ
സി.യു, പ്രീ -നേറ്റൽ, പോസ്റ്റ് നേറ്റൽ വാർഡ്, പേഷ്യൻസ് പ്രിപ്പറേഷൻ/റിക്കവറി, ലേബർ സ്യുട്ട്, അൾട്രാസൗണ്ട് റൂം, നഴ്സസ് ലോഞ്ച്, ഡോക്ടർ ലോഞ്ച് തുടങ്ങിയവയും ഒരുക്കും.

രണ്ടാം നിലയിൽ ഓർത്തോ ഒ.ടി, ജനറൽ സർജറി ഒ.ടി, പ്രിപ്പറേഷൻ/ഹോൾഡിങ്, സർജിക്കൽ ഐസിയു, എം/എഫ്, എം ഐ സി യു, ഒപ്താൽ ഒ. പി, ഇ എൻ ടി ഒ.പി, റിക്കവറി, നഴ്സസ് ലോഞ്ച്, ഡോക്ടർ ലോഞ്ച് എന്നിവയാണ് ഉണ്ടാവുക. മൂന്നാം നിലയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഉള്ള വാർഡ്( ജനറൽ സർജറി, ഓർത്തോ വാർഡ്), ടെറസ് ഫ്ലോറിൽ സ്റ്റെയർ റൂം എന്നിവയും ആണ് ഉണ്ടാവുക.

ഈ സർക്കാർ നിലവിൽ വന്ന ശേഷമാണ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി, ഡയാലിസിസ് സെന്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചത്. കൂടുതൽ വികസനങ്ങൾ നടപ്പാക്കുന്നതു വഴി പാവപ്പെട്ടവർക്ക് മികച്ച ചികിത്സ നൽകാൻ കഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close