കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കുവാന്‍ സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്കായി പുതിയ സമയക്രമം.
ഒന്നു മുതല്‍ അഞ്ചു വരെ അക്കങ്ങളില്‍ അവസാനിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് രാവിലെ പത്ത് മുതല്‍ 12.30 വരെയാണ് സമയം. ആറ് മുതല്‍ ഒമ്പത് വരെയും പൂജ്യത്തിലും അവസാനിക്കുന്ന അക്കൗണ്ടുകള്‍ക്ക് ഒന്ന് മുതല്‍ വൈകീട്ട് നാലുവരെയുമാണ് സമയം.
രാവിലെ എത്തിയിട്ടും ഇടപാടിന് അവസരംലഭിക്കാത്തവര്ക്ക് ഒരു മണിവരെ അവസരം നല്‍കും. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ സമയക്രമം ഒക്ടോബര്‍ 19ന് നിലവില്‍ വന്നു.
ജില്ലാ ദുരന്ത നിവാരണ അതോറ്റി നിയന്ത്രണം ഏറ്റെടുക്കുന്ന മേഖലയില്‍ ഈ സമയക്രമം ബാധകമായിരിക്കില്ല. അതാത് പ്രദേശത്തെ ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട് പുതുക്കിയ സമയക്രമം മനസിലാക്കേണ്ടതാണ്.