SportsVIRAL

രോഹിത് ശര്‍മക്ക് പരിക്കുണ്ടോ? ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത താരം എങ്ങനെ ഐ പി എല്‍ കളിക്കും? സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികളുടെ ചൂടന്‍ ചര്‍ച്ച

ഓസ്േ്രടലിയന്‍ ക്രിക്കറ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് പരിക്ക് കാരണം ഒഴിവാക്കിയ രോഹിത് ശര്‍മ ഐ പി എല്‍ കളിക്കുന്നത് എങ്ങനെ? ക്രിക്കറ്റ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുകയാണ് ബി സി സി ഐ ടീം സെലക്ഷന്‍. രോഹിത് ശര്‍മ ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി നെറ്റ്‌സില്‍ പരിശീലനത്തിന് ഇറങ്ങിയതോടെയാണ് ചര്‍ച്ച ആരംഭിച്ചത്.
ഒന്നരമാസം കഴിഞ്ഞുള്ള ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് രോഹിതിനെ ഒഴിവാക്കിയത് മനസിലാകുന്നില്ല. അതേ സമയം, പരിക്ക് കാരണം ഐ പി എല്ലിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന മായങ്ക് അഗര്‍വാള്‍ ടീമിലുണ്ട് – ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സുനില്‍ ഗവാസ്‌കര്‍ അതിശയത്തോടെ ബി സി സി ഐ സെലക്ഷനെ കുറിച്ച് സംസാരിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നതില്‍ കാര്യമുണ്ടെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. രോഹിതിന്റെ പരിക്ക് സംബന്ധിച്ച ്അറിയാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് ടി20, മൂന്ന് ഏകദിനങ്ങള്‍, നാല് ടെസ്റ്റുകള്‍ ആണുള്ളത്. നവംബര്‍ 27ന് പരമ്പര ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close