KERALAlocaltop news

ഞെളിയൻപറമ്പ് പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

കോഴിക്കോട്  :കോർപ്പറേഷൻ മാലിന്യ സംസ്കരണ പ്രദേശമായ ഞെളിയം പറമ്പിൽകെഎസ്ഐഡിസി -സോണ്ട കമ്പനികളുമായികോർപ്പറേഷൻ ഏർപ്പെട്ട കരാറുകൾപരാജയപ്പെട്ടതിനാൽ അത് റദ്ദ് ചെയ്യാൻ കഴിഞ്ഞ ആഴ്ച കോർപ്പറേഷൻ കൗൺസിൽ തീരുമാനമെടുത്തതാണ്എന്നാൽ നിരുത്തരവാദപരമായ സമീപനത്തോടെ പ്രശ്നങ്ങളെ സമീപിക്കുന്ന കോർപ്പറേഷൻ ഭരണകൂടത്തോട് ശക്തമായ നിലപാട് വ്യക്തമാക്കുകയാണ് ഉത്തരവിലൂടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ഇത് സംബന്ധിച്ച് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ സി ശോഭിത സമർപ്പിച്ച ഹരിജിന്മേൽ ഇടക്കാല ഉത്തരവ് പുറപ്പെടുകായിരുന്നു മനുഷ്യാവകാശ കമ്മീഷൻ. മാലിന്യ സംസ്കരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരമപ്രധാനമായ ഉത്തരവാദിത്തമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു ഈ കാര്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും നിർദ്ദേശിച്ചു ശോഭിതയുടെ ഹരജിയിന്മേൽ ഏഴ് ഇനത്തിൽ വിശദീകരണം തേടിയിരിക്കുകയാണ് കമ്മീഷൻ.തീ പിടിക്കാൻ സാധ്യതയുള്ള ആർ ഡി എഫ് ഇപ്പോഴും ഞെളിയം പറമ്പിൽ ഉണ്ടോ?അവ നീക്കം ചെയ്യേണ്ടത് ആരുടെ ഉത്തരവാദിത്തമാണ് വിൻഡോ കമ്പോസിംഗ് പ്ലാൻറ് ഭാഗികമായി പ്രവർത്തിക്കുന്നു എന്ന് 30. 10. 23കോർപ്പറേഷൻ സെക്രട്ടറി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാലിന്യം പൂർണമായും നീക്കം ചെയ്തില്ല എന്നാണ് തെളിയുന്നത് ഇതിന് അടിയന്തരം നടപടി സ്വീകരിക്കണംഇവിടെ എത്തുന്ന മാലിന്യങ്ങൾ എത്രത്തോളം സംസ്കരിക്കുന്നു എന്ന കാര്യം വ്യക്തമാക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറിക്ക് വലിയ വിശദീകരണ നോട്ടീസിൽ ആവശ്യപ്പെട്ടു. സോണ്ട കമ്പനിയുമായുള്ളഇടപാട് എവിടം വരെ എത്തി?ഗെയിലുമായി ബയോ ഗ്യാസ് പ്ലാൻറ് സ്ഥാപിക്കുന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ? ഇക്കാര്യത്തിൽഒരു മാസത്തിനകം കമ്മീഷന് മറുപടി നൽകണമെന്ന് സെക്രട്ടറിക്ക് അയച്ച ഉത്തരവിൽ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close