KERALAtop newsWORLD

ന്യൂസിലാന്‍ഡില്‍ ആദ്യ ഇന്ത്യന്‍ മന്ത്രിയായി മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ആദ്യ ഇന്ത്യന്‍ മന്ത്രി, അതും മലയാളി! ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാന്‍ഡില്‍ ചരിത്രം സൃഷ്ടിച്ച മലയാളി. എറണാകുളം പറവൂര്‍ സ്വദേശിയാണ്.
സാമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക്. ഇത് രണ്ടാം തവണയാണ് പ്രിയങ്ക എം പിയാകുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഒരു മന്ത്രിയുടെ പേഴ്‌സന്‍ സെക്രട്ടറി ആയിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും നിര്‍വഹിച്ചിരുന്നു.
പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ന്യൂസിലാന്‍ഡുകാരനായ ഐ ടി പ്രൊഫഷണല്‍ റിചാര്‍ഡ്‌സാണ് ഭര്‍ത്താവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close