കോഴിക്കോട് : മോഡൽ ഹൈസ്ക്കൂൾ കാമ്പസിൽ നഗരസഭ സ്ഥാപിച്ച ബയോ പാർക്കിന്റെ ഉദ്ഘാടനം മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. രണ്ടു ലക്ഷം രൂപ എസ്റ്റിമേറ്റിൽ പൂർത്തീകരിച്ച ബയോ പാർക്കിന്റെ നിർവ്വഹണം നടത്തിയിരിക്കുന്നത് സോഷോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ്. കേരളത്തിൽ ആദ്യമായാണ് മാലിന്യ പരിപാലനം സംബന്ധിച്ച് വിദ്യാർത്ഥികളിലും പൊതുജനങ്ങളിലുംഅവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ഒരു വിദ്യാലയത്തിൽ ഒരു സംരംഭം തുടക്കം കുറിക്കുന്നത്.നിലവിലുള്ള ജൈവ അജൈവ മാലിന്യ പരിപാലന സംവിധാനങ്ങളുടെ മാതൃകകൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബയോ പാർക്കിൽ വെച്ച് ഹരിത കർമ്മ സേന, വിവിധ റസിഡന്റ് അസോസിയേഷനുകൾ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികൾ ഉദ്യോഗസ്ഥർ. എന്നിവർക്ക് ജൈവ അജൈവ മലിന്യ സംഭരണത്തിലും സംസ്കരണത്തിലും പരിശീലനം നൽകുന്നതിന് ലക്ഷ്യമിടുന്നു കോർപ്പറേഷൻ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ.വി.ബാബുരാജ്, എം.രാധാകൃഷ്ണൻ മാസ്റ്റർ, കൗൺസിലർ മുല്ലവീട്ടിൽ മൊയ്തീൻ എന്ന ബാവാക്ക , ഹരിത കേരളം ജില്ലാ കോ-ഓർഡിനേറ്റർ പി.പ്രകാശ്, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ പി.എം. സൂര്യ, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹെൽത്ത്ഓഫീസർഡോ.ജി.ഗോപകുമാർ, ഹെൽത്ത് സൂപ്രവൈസർ ശിവദാസ്, , ഹെൽത്ത് ഇൻസ്പക്ടർ ശിവൻ, ഹരിത കേരളം ആർപിമാരായ എ.രാജേഷ്, പി.പ്രിയ, വൈപി മാരായ കെ.അമൃത,കെ.വി.അജിത്ത് .നിഷ, ടി.പി.രാധാകൃഷ്ണൻ ,സുമലത, കെ.സി അഹമ്മദ് കുട്ടി,ആതിര, നീതു, രതിന എന്നിവരും പങ്കെടുത്തു.
നിലവിൽ മാലിന്യ സംസ്ക്കരണത്തിന് ഉപയോഗിക്കുന്ന മാതൃകകളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.
▪️ ബക്കറ്റ് കമ്പോസ്റ്റ്
▪️ വെർമി കമ്പോസ്റ്റ്
▪️ കിച്ചൻ ബിൻ
▪️ ബയോബിന്നുകൾ
▪️റിംഗ് കമ്പോസ്റ്റ്
▪️ ബയോഗ്യാസ് പ്ലാന്റ്
▪️ പൈപ്പ് കമ്പോസ്റ്റ്
▪️ ബയോ ഡൈജസ്റ്റർ പോട്ട്
▪️ എയ്റോബിക് ബിൻ തുമ്പൂർ മുഴി മാതൃകാ
▪️ മിനി എം.സി.എഫ് മാതൃക
▪️ കളക്ടേറ്റ് @ സ്ക്കൂൾ മാതൃക
▪️ പോട്ട് കമ്പോസ്റ്റ് മാതൃക എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.