കോഴിക്കോട്: സ്വർണ്ണ കള്ളകടത്ത് പ്രതി സ്വപ്ന സുരേഷിന്റെ കത്തുണ്ടായിരുന്നെങ്കിൽ തൊഴിലിന് വേണ്ടി സമരം ചെയ്യേണ്ടി വരുമായിരുന്നില്ലായെന്ന് ഡി.സി.സി. പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ.
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ അധികാരത്തിൽ വന്നാൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ജോലി ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നീതിക്കായ് സമരം നടത്തുന്ന പാവപ്പെട്ട തൊഴിലാളികളുടെ ഒപ്പമുണ്ടാകുമെന്നും,തുടർച്ചയായി സമരം ചെയ്തിട്ടും കണ്ടില്ലെന്ന് നടക്കുന്ന സർക്കാറിന് കോവിഡ് കരുതലിനെ കുറിച്ച് പറയാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു,
പത്ത് വർഷത്തിലേറെയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത് വന്നിരുന്നവരും കോവിഡ് 19 സമയത്ത് ജോലിചെയ്തവരുമായ ശുചീകരണ തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിക്കുമുമ്പിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരസമിതി ചെയർമാൻ ദിനേശ്പെരുമണ്ണ അദ്ധ്യക്ഷം വഹിച്ചു.
സമരസമിതി വൈ:ചെയർമാൻ പി.ടി.ജനാർദ്ദനൻ, കെ സി
പ്രവീൺ കുമാർ,
ജനറൽ കൺവീനർ പുതുശ്ശേരിവിശ്വനാഥൻ,
സമരസമിതി ട്രഷറർ വിബിഷ് കമ്മനകണ്ടി, പി ടി സന്തോഷ് കുമാർ, ശ്രീജേഷ് ചെലവൂർ, ഉസ്മാൻചേളന്നൂർ,വിജീഷ് കട്ടക്കളം , വിജയനിർമ്മല,
പി.ഷാജി,ടി.സുഭിത, ബാലൻ എന്നിവർപ്രസംഗിച്ചു.